ഫിലിം ഫെസ്റ്റിവലിങ്ങെത്തി! റജിസ്ട്രേഷൻ അടുത്ത ആഴ്ച്ച ആരംഭിക്കും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും. പത്താമത് ചലച്ചിത്രമേളയിൽ ഓൺലൈൻ റജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെയുളള മേളയിൽ നഗരത്തിലെ രണ്ടു മൾട്ടിപ്ലക്സുകളിലായി 14 സ്ക്രീനുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

രാജാജിനഗർ ഓറിയോൺ മാളിലെ 11 സ്ക്രീനിലും സമ്പിഗെ റോഡ് മന്ത്രിമാളിലെ പിവിആർ സിനിമാസിലെ മൂന്നു സ്ക്രീനിലുമായി 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൈസൂരുവിലെ വേദി റദ്ദാക്കി. ലോക സിനിമ, റിട്രോസ്പെക്ടിവ്, കൺട്രി ഫോക്കസ്, ഗ്രാൻഡ് ക്ലാസിക്സ്, ഹോമേജ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിടിക്സ്, നെറ്റ്‌വർക് ഓഫ് പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമ, ബയോ പിക്ചർ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts