ഗോവയെ പോലെ നഗരത്തിൽ ബൈക്ക് ടാക്സി നിയമവിധേയമാക്കുന്നു;കൂടെ ഇ-റിക്ഷകളും.

ബെംഗളൂരു ∙ ബൈക്ക് ടാക്സി സർവീസുകൾ നിയമവിരുദ്ധമാക്കിയ നടപടി പുനഃപരിശോധിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്ക് (ഇ–റിക്ഷ) പെർമിറ്റ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിലൂടെ തടസ്സമില്ലാതെയുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ബൈക്ക് ടാക്സി സർവീസുകൾ തുടങ്ങാൻ വെബ്ടാക്സി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഇതു സംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ), ബിഎംടിസി തുടങ്ങിയവയുമായി ചർച്ച നടത്തിയെങ്കിലും വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നു ഗതാഗത കമ്മിഷണർ ദയാനന്ദ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കു കുറഞ്ഞ ചെലവിൽ തുടർയാത്ര ലഭിക്കുമെന്നതാണു ബൈക്ക് ടാക്സികളുടെ ഗുണം. ഗോവയിലും ജയ്പുരിലും ബൈക്ക് ടാക്സി സർവീസുകളുണ്ട്. ബെംഗളൂരുവിൽ ബൈക്ക് ടാക്സികൾ നിയമവിരുദ്ധമാണെങ്കിലും മെട്രോ സ്റ്റേഷനുകളിൽ ബൈക്ക് വാടകയ്ക്കു നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.

  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്

ബൈക്കിന്റെയും കാറിന്റെയും സൈലൻസറുകൾ മോഡിഫൈ ചെയ്യുന്നവർക്കെതിരെ പരിശോധന കർശനമാക്കുമെന്നു ദയാനന്ദ പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷൻ താൽകാലികമായി റദ്ദാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us