ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ആണെങ്കിൽ അപകടത്തിൽ പെട്ടാൽ ഇൻഷ്യൂറൻസ് തുക പോലും ലഭിക്കില്ല; കർണാടക ഹൈക്കോടതിയുടെ നിർണായകമായ വിധി.

ബെംഗളൂരു : അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹന യാത്രികർ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു കർണാടക ഹൈക്കോടതി. ബൈക്കപകടത്തിൽപ്പെട്ട രണ്ടുപേർക്കു 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു.

കർണാടക മോട്ടോർവാഹന നിയമത്തിലെ 230ാം വകുപ്പനുസരിച്ച് ബൈക്ക് യാത്രികർ ഐഎസ്ഐ(നമ്പർ 4151:1993) മുദ്രയുള്ള ഹെൽമറ്റ് ധരിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എൽ. നാരായണ സ്വാമി ചൂണ്ടിക്കാട്ടി. നിർമിച്ച കമ്പനി, വർഷം, വലുപ്പം തുടങ്ങിയ വിശദാംശങ്ങളും ഹെൽമറ്റിൽ ഉണ്ടാകണം.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

2014ൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു പാവഗഡ മധുഗിരിയിലെ കോടതി വിധിച്ചത്. ഗുണനിലവാരം ഇല്ലാത്ത ഹെൽമറ്റ് വേണ്ടത്ര സുരക്ഷ നൽകാത്തതിനാൽ ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാക്കാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts