വനിതാ ദിനത്തിൽ വനിതാ ജഡ്ജിമാരുമായി ഹൈക്കോടതി

കൊച്ചി : ലോക വനിതാ ദിനമായ ഇന്ന് ഹൈക്കോടതിയിൽ മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിൽ ഇതാദ്യമായാണ് വനിതാ ജഡ്ജിമാർ മാത്രം ഉള്ള ബെഞ്ച് ഹൈക്കോടതിയിൽ സിറ്റിംഗ് നടത്തുന്നത്. വൈകുന്നേരം മൂന്നരയ്ക്കാണ് സിറ്റിംഗ്.

ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് വി ഷെർസി, ജസ്റ്റിസ് എം ആർ അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം ഇല്ലെന്ന ഫുൾ ബെഞ്ചിന്റെ ഉത്തരവ് പുനർ പരിശോധന നടത്തണമെന്ന സർക്കാരിന്റെ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us