ബെംഗളൂരു: ലിഫ്റ്റുകൾ തകരാറിലായതും മജസ്റ്റിക്കിലെ ബന്ധിപ്പിക്കുന്ന പാലത്തിൽ എസ്‌കലേറ്ററുകൾ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വരുന്ന ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷൻ, കെംപെഗൗഡ മെട്രോ സ്റ്റേഷൻ, മജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള നിർണായക കണ്ണിയാണ് ഈ പാലം.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, ലഗേജുമായി പടികൾ കയറുന്നത് വളരെ ബുദ്ധിമുട്ടാണ്, പാലം കടക്കുക എന്നത് ഒരു ജോലിയാണ് എന്നാൽ സാഹചര്യം കണക്കിലെടുത്ത് ലിഫ്റ്റ് ഉപയോഗിക്കാനും കഴിയാത അവസ്ഥയാണിപ്പോൾ.
രണ്ടാം കൊവിഡ് തരംഗ സമയത് പാലത്തിന്റെ ചുവട്ടിലെ ലിഫ്റ്റ് തകരാറിലായിരുന്നു. ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയ സംഭവങ്ങൾ നിരവധിയാണ്. ഒരു വർഷത്തിലേറെയായി ഇത് പ്രവർത്തിക്കുന്നില്ല. ഇപ്പോൾ വഴിയോരക്കച്ചവടക്കാർ തങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനായാണ് ലിഫ്റ്റിന് മുമ്പുള്ള പ്രദേശം ഉപയോഗിക്കുന്നത്, എന്നും ആക്ഷേപം ഉണ്ട്
നേരത്തെ പാലത്തിൽ കവർച്ച നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് മജസ്റ്റിക്കിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ രഘു പറഞ്ഞു. എന്നാൽ പാലത്തിൽ വെച്ച് ചില കാൽനടയാത്രക്കാരോട് ട്രാൻസ്‌പേഴ്‌സണുകൾ പണം ആവശ്യപ്പെടുന്നതായും പരാതികൾ ഉയരുന്നുണ്ട്. മുതിർന്ന പൗരന്മാരും അംഗവൈകല്യമുള്ളവരും പാലം ഒഴിവാക്കുകയും കെഎസ്ആർ റെയിൽവേ സ്റ്റേഷനും കെംപഗൗഡ മെട്രോ സ്റ്റേഷനും ബന്ധിപ്പിക്കുന്ന അടിപ്പാത ഉപയോഗിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കെഎസ്ആർ റെയിൽവേ സ്റ്റേഷനുമുന്നിലെ റോഡുപണിയും യാത്രക്കാരെ വലയ്ക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്ന റോഡ് പ്രധാന റോഡിലേക്കും ബന്ധിപ്പിക്കുന്ന പാലത്തിലേക്കുമാണ് നയിക്കുന്നത്.
15 ദിവസം മുമ്പാണ് റോഡ് നിർമ്മാണ പദ്ധതി തുടങ്ങിയത്. ആറ് മാസത്തെ പദ്ധതിയാണ്, പൊതുജനങ്ങളുടെ അസൗകര്യം കുറയ്ക്കുന്നതിന് ഇത് എത്രയും വേഗം പൂർത്തിയാക്കാൻ ആൺ ശ്രമിക്കുന്നതെന്ന് റോഡ് നിർമ്മാണ പദ്ധതിയുടെ കരാറുകാരൻ ശ്രേയസ് പറഞ്ഞു, തൊഴിലാളികൾ മൂന്ന് ഷിഫ്റ്റുകളിലായി രാവും പകലും അധ്വാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.