ഡ്രൈവർമാരുടെ മത്സരയോട്ടം; വാഹനാപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെലഗാവി താലൂക്കിലെ കബലാപൂരിനടുത്ത് കല്യാൽ പാലത്തിൽ നിന്ന് ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു മൾട്ടി യൂട്ടിലിറ്റി വാഹനം ഞായറാഴ്ച പുലർച്ചെ മറിഞ്ഞ് ഏഴ് ദിവസ വേതന തൊഴിലാളികൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്കത്തേങ്ങർഹാൾ സ്വദേശികളായ അടിവെപ്പ സജലി (42), ബസവരാജ് ദലവി (35), ബസൻഗൗഡ ഹനമന്നവർ (51), ആകാശ് ഗസ്തി (22), ഫക്കീരപ്പ ഹരിജൻ (51), മല്ലപ്പൂർ സ്വദേശിയായ ബസവരാജ് സനാദി (40) ഗോകാക് താലൂക്കിലെ ദാസനാട്ടി ഗ്രാമത്തിലെ കൃഷ്ണ ഖണ്ഡൂരി (36) എന്നിവരാണ് മരിച്ചത്.

ബെലഗാവി താലൂക്കിലെ ദെസൂർ റെയിൽവേ ജംക്‌ഷനിലും സാംബ്ര ഗ്രാമത്തിനു സമീപമുള്ള രണ്ട് റെയിൽവേ ട്രാക്ക് ഇരട്ടിപ്പിക്കൽ സൈറ്റുകളിലായിരുന്നു തൊഴിലാളികൾ പണിയെടുത്തിരുന്നത്. അവർ ജോലി സ്ഥലങ്ങളിൽ എത്തുന്നതിനായി അവരുടെ ഗ്രാമങ്ങളിൽ നിന്ന് ക്രൂയിസർ വാഹനത്തിൽ എല്ലാ ദിവസവും യാത്ര ചെയ്യുകയായിരുന്നു പതിവ്.

തുടർന്ന് ഞായറാഴ്ച്ച പുലർച്ചെ പതിവുപോലെ എംയുവിയിൽ യാത്ര ചെയ്യവേ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. രുദ്രപ്പ ഖണ്ഡൂരി, കിരൺ കലസന്നവർ, കാന്തേഷ് മലഗി, ഉലിവപ്പ ബഡ്ഡിമണി, രാമചന്ദ്ര ബിച്ചഗട്ടി, രാജു കരഗുപ്പി, ദുർഗപ്പ സജലി, രുദ്രപ്പ പാട്ടീൽ, ശിവാനന്ദ് മുസൽമാരി, ലഗമണ്ണ ഹോളേക്കർ, ആനന്ദ് ഖണ്ഡൂരി, പരശുറാം പാട്ടീൽ, ഡ്രൈവർ ഭീമപ്പ കുന്ദരഗി എന്നിവർക്കാണ് പരിക്കേറ്റത്. കിരൺ കലസന്നവറിന്റെ നില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഗോകാക്ക് താലൂക്കിലെ അക്കാടൻഗെർഹൽ ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളികൾ മൂന്ന് എംയുവികളിലാണ് ജോലി സ്ഥലങ്ങളിലെത്തുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡ്രൈവർമാർ പരസ്പരം മത്സരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഞായറാഴ്‌ച വാഹനം ഓടിച്ചിരുന്ന ഭീമപ്പ അമിതവേഗത്തിൽ വാഹനമോടിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. വാഹനം പൂർണമായും തകർന്നതിനാൽ കനാലിൽ നിന്ന് അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പോലീസിന് ക്രെയിൻ വിന്യസിക്കേണ്ടി വന്നു. ബെലഗാവി പോലീസ് മേധാവി ഡോ.എം.ബി.ബോറലിംഗയ്യയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us