ഇന്ത്യയിലാദ്യമായി കുട്ടികൾക്ക് മുന്നിൽ എഐ അധ്യാപിക; പേര് ഐറിസ് 

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച്‌ ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച്‌ കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. ‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘ മൂന്ന്…

Read More

നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് 

കൊല്ലം: ചാക്ക ബ്രഹ്മോസിന് സമീപത്ത് നിന്ന് ബീഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടി എന്ന കബീര്‍ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കൊല്ലം ചിന്നക്കടയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ബോധം പോയപ്പോള്‍ പേടിച്ച്‌ ഉപേക്ഷിച്ചു എന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നൂറിലേറെ സിസി ടിവി ദൃശ്യങ്ങള്‍…

Read More

പെരുന്നാൾ, വിഷു; ആർടിസി റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും

ബെംഗളൂരു: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസി യിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12 തിയ്യതികളിൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനൽ അവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ സാധിക്കും.

Read More

ഈസ്റ്റർ ആഘോഷം; നാട്ടിലേക്കുള്ള യാത്രയ്ക്ക് ചിലവേറും 

ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ കേരള ആർടിസി ബസുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ വീണ്ടും പണച്ചിലവേറും. പതിവ് സർവീസുകളിൽ 40 ശതമാനം വരെ ഉയർന്ന നിരക്ക് ഈടാക്കുന്നതാണ് കാരണം. മാർച്ച്‌ 26 മുതൽ 29 വരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും 30 മുതൽ ഏപ്രിൽ 1വരെ നാട്ടിൽ നിന്ന് തിരിച്ചുമുള്ള സർവീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കിയത്.

Read More

ജവാനില്‍ മാലിന്യം; വില്പന മരവിപ്പിച്ചു 

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു. വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം. ജവാൻ ട്രിപ്പിള്‍ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിള്‍ എക്സ് റം 307, 322, 267, 328,…

Read More

കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും; മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഉടൻ. മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തില്‍ വരും. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട…

Read More

ആശങ്കയ്ക്കൊടുവില്‍ ശുഭവർത്ത; കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ ആശ്വാസ വാർത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലർച്ചെ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. ബ്രഹ്മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Read More

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയ ട്രെയിൻ സർവീസ് 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നിലവിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട് വരെ ദീർഘിപ്പിച്ചത്. ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ​ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചക്ക് 12.40നാണ് ട്രെയിൻ കോഴിക്കോട് എത്തുക. വൈകീട്ട് 3.30ന് ട്രെയിൻ തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലെത്തും. പിറ്റേന്ന് രാവിലെ 6.35നാകും ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിലെത്തുക. തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിന്…

Read More

ക്ഷേമ പെൻഷൻ 2000 രൂപയാക്കുന്നു!!! പുതിയ നീക്കവുമായി കേരള സർക്കാർ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാനുള്ള ശ്രമത്തിൽ കേരള സര്‍ക്കാര്‍. തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ നിലവിൽ പ്രതിഷേധം ശക്തമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് കൊടുത്തു തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 1,600 രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകളായി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 2,000 രൂപയാക്കാനാണ് പുതിയ നീക്കം. 2,500 രൂപ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെന്‍ഷന്‍ വര്‍ധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

Read More

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു

വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ച്‌ അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.

Read More
Click Here to Follow Us