ക്ഷേമ പെൻഷൻ 2000 രൂപയാക്കുന്നു!!! പുതിയ നീക്കവുമായി കേരള സർക്കാർ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാനുള്ള ശ്രമത്തിൽ കേരള സര്‍ക്കാര്‍. തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ നിലവിൽ പ്രതിഷേധം ശക്തമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് കൊടുത്തു തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 1,600 രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകളായി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 2,000 രൂപയാക്കാനാണ് പുതിയ നീക്കം. 2,500 രൂപ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെന്‍ഷന്‍ വര്‍ധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

Read More

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു

വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ച്‌ അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.

Read More

കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിൻ; സർവീസ് ഈ മാസം ആരംഭിക്കും, വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം സർവീസ് ആരംഭിക്കും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, 24, 29 എന്നീ തീയതികളിലും…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ 

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും…

Read More

കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് പുനഃക്രമീകരിച്ചു

ബെംഗളൂരു: ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസ് പുനർ ക്രമീകരിച്ചു. എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌, ജനുവരി 20,27 ഫെബ്രുവരി 3 തിയ്യതികളിൽ എസ്എംവിടി ബയ്യനഹള്ളി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. കന്റോൺമെന്റ്, കെഎസ്ആർ സ്റ്റേഷനുകൾക്കിടയിലെ സർവീസ് റദ്ദാക്കി. കെഎസ്ആർ ബെംഗളൂരു- എറണാകുളം എക്സ്പ്രസ്സ്‌ ജനുവരി 21,28, ഫെബ്രുവരി 4 തിയ്യതികളിൽ രാവിലെ 6.10 നു ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്നും പുറപ്പെടും. കെഎസ്ആർ, കന്റോൺമെന്റ് സ്റ്റേഷനുകൾക്കിടയിൽ സർവീസ് റദ്ദാക്കി. കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ്‌ 27 നും ഫെബ്രുവരി 3…

Read More

കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്  

Read More

തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് കേരളം കിറ്റുകൾ നൽകും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് കേരളം സഹായമായി നല്‍കുക. വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാര്‍ പൊടി – 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്…

Read More

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി 

ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ

കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

Read More
Click Here to Follow Us