ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ 

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.

സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്.

കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി.

അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും കെ.കെ.ടി.എഫ് ജനറല്‍ കണ്‍വീനർ ആർ. മുരളീധർ ഉന്നയിച്ചു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കോഴിക്കോട് – ബെംഗളൂരു (കുറ്റ്യാടി, മാനന്തവാടി വഴി), കാഞ്ഞങ്ങാട്- ബെംഗളൂരു (വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി, മൈസൂരു വഴി), ബെംഗളൂരു- കോട്ടയം (കുമളി വഴി), കോഴിക്കോട്- മടിക്കേരി (കുറ്റ്യാടി, മൈസൂരു വഴി), എറണാകുളം- ഹാസൻ (സുല്‍ത്താൻ ബത്തേരി വഴി), തലശ്ശേരി – ബെംഗളൂരു (മാഹി, പാനൂർ, കുറ്റ്യാടി.

കല്‍പറ്റ, മൈസൂരു വഴി), പയ്യന്നൂർ- ബെംഗളൂരു (ചെറുപുഴ, വെള്ളരിക്കുണ്ട്, സുള്ള്യ, ഹാസൻ വഴി), കണ്ണൂർ- മൈസൂരു (മട്ടന്നൂർ, കൊട്ടിയൂർ, മാനന്തവാടി വഴി), കോഴിക്കോട്- ശിവമൊഗ്ഗ (സോമവാർപേട്ട്, സകലേഷ് പുര വഴി), ബെംഗളൂരു- നീലേശ്വരം (മൈസൂരു, മടിക്കേരി, സുള്ള്യ, പാണത്തൂർ വഴി), ബെംഗളൂരു- കൊല്ലം (ചെങ്കോട്ടെ, പുനലൂർ, കൊട്ടാരക്കര വഴി), കോഴിക്കോട് -ഹുബ്ബള്ളി (ഹാസൻ, ശിവമൊഗ്ഗ വഴി), മലപ്പുറം -ബെംഗളൂരു (താമരശ്ശേരി, കല്‍പറ്റ, മൈസൂരു വഴി) റൂട്ടുകളിലാണ് പുതിയ സർവിസുകള്‍ ആവശ്യപ്പെട്ടത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

കേരള ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഈ നിർദേശം മന്ത്രിക്ക് മുന്നില്‍വെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts