കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് പുനഃക്രമീകരിച്ചു

ബെംഗളൂരു: ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസ് പുനർ ക്രമീകരിച്ചു.

എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌, ജനുവരി 20,27 ഫെബ്രുവരി 3 തിയ്യതികളിൽ എസ്എംവിടി ബയ്യനഹള്ളി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.

കന്റോൺമെന്റ്, കെഎസ്ആർ സ്റ്റേഷനുകൾക്കിടയിലെ സർവീസ് റദ്ദാക്കി.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

കെഎസ്ആർ ബെംഗളൂരു- എറണാകുളം എക്സ്പ്രസ്സ്‌ ജനുവരി 21,28, ഫെബ്രുവരി 4 തിയ്യതികളിൽ രാവിലെ 6.10 നു ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്നും പുറപ്പെടും.

കെഎസ്ആർ, കന്റോൺമെന്റ് സ്റ്റേഷനുകൾക്കിടയിൽ സർവീസ് റദ്ദാക്കി.

കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ്‌ 27 നും ഫെബ്രുവരി 3 നും അരമണിക്കൂർ വൈകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts