ഇയാൾ ശശിയല്ല! തന്റെ പുതുപുത്തൻ ഷർട്ടിൽ തുളവീണപ്പോൾ വാഷിംഗ് മെഷീൻ കമ്പനിയെ കോടതി കയറ്റി നഷ്ടപരിഹാരം വാങ്ങിയെടുത്ത് യുവാവ്.

ബെംഗളൂരു : കഴുകുന്നതിനിടെ വിലകൂടിയ ഷർട്ടിൽ തുള വീണുവെന്നാരോപിച്ച് വാഷിങ് മെഷീൻ കമ്പനിക്കെതിരെ യുവാവ് നൽകിയ പരാതിയിൽ വാഷിങ് മെഷീൻ മാറ്റി നൽകുകയോ അല്ലെങ്കിൽ അതിനു ചെലവായ പണം നൽകുകയോ വേണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി വിധിച്ചു. മഹാലക്ഷ്മി ലേഔട്ട് നിവാസി ശശി നാലുവർഷം മുൻപാണ് വാഷിങ് മെഷീൻ വാങ്ങിയത്. ഒരു വർഷം മുൻപാണ് ഷർട്ടുകളിലും പാന്റുകളിലും ചെറിയ സുഷിരങ്ങൾ വീഴുന്നതായി കണ്ടെത്തിയത്. ഇതു പിന്നീട് വലുതാകാൻ തുടങ്ങി. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഷിങ് മെഷീനിൽ അലക്കിയതാണ് ദ്വാരങ്ങൾ ഉണ്ടാകാൻ കാരണമെന്നു മനസ്സിലായത്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

കമ്പനിയെ അറിയിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നു വീണ്ടും പരാതി നൽകി. പുതിയ മെഷീനോ അല്ലെങ്കിൽ പണമോ നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. മെഷീൻ ഫാക്ടറിയിൽ കൂടുതൽ പരിശോധന നടത്തണമെന്ന നിലപാടിലായിരുന്നു കമ്പനി. എന്നാൽ തനിക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നു ശശി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 32 മാസത്തെ വാദത്തിനു ശേഷമാണ് കോടതി ശശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts