നിപാ വൈറസ് ബാധ: ഒരാൾ കൂടി മരിച്ചു….

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി മൂ​സ്സ​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ. ഏപ്രിൽ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടർന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളിൽനിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ഇ​തു​വ​രെ 160 പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ളാ​ണ് മ​ണി​പ്പാ​ൽ വൈ​റ​സ് റി​സ​ർ​ച്ച് സെ​ന്‍ററി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നി​പ്പാ വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള മ​രു​ന്ന് വ​ൻ​തോ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. നി​പ്പാ വൈ​റ​സ് ബാ​ധി​ത​രാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ട്ടു​പേ​രും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ടു​പേ​രു​മ​ട​ക്കം 10 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു. നി​പ്പാ ല​ക്ഷ​ണം സം​ശ​യി​ച്ച് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഒ​ന്‍​പ​തു​പേ​രെ ബു​ധ​നാ​ഴ്ച ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts