മജസ്റ്റിക് മെട്രോ-ബസ് സ്റ്റാന്റ് സ്കൈവാക്ക് തയ്യാർ;ഉടൻ തുറന്ന് കൊടുത്തേക്കും.

ബെംഗളൂരു : മജസ്റ്റിക്കിൽ കെംപെഗൗ‍ഡ ബസ് ‌സ്റ്റേഷനെയും നമ്മ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള മേൽനടപ്പാലം ഈ മാസം അവസാനത്തോടെ തുറക്കും. ബിഎംടിസി, കെഎസ്ആർടിസി, നമ്മ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാത കാൽനടക്കാരുടെ ദുരിതങ്ങൾക്കു വലിയ പരിഹാരമാകും. പണിപൂർത്തിയായ മേൽനടപ്പാലത്തിൽ അവസാനഘട്ട മിനുക്കുപണികളേ ബാക്കിയുള്ളൂ. കോൺഗ്രസ്–ദൾ സർക്കാർ അധികാരമേറ്റ ശേഷമാകും ഉദ്ഘാടനം നടത്തുക.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഒന്നരക്കോടി രൂപയാണു നടപ്പാലത്തിന്റെ നിർമാണച്ചെലവ്. മേൽക്കൂര, വൈദ്യുതവിളക്ക് എന്നീ ജോലികളാണ് ഇനി തീരാനുള്ളത്. നിലവിൽ മെട്രോ സ്റ്റേഷനിൽ‌ ഇറങ്ങുന്നവർ റോഡിലൂടെ ഒരു കിലോമീറ്റർ നടന്നുവേണം ബസ് ടെർമിനലിൽ എത്താൻ. നടപ്പാലം തുറക്കുന്നതോടെ ഈ ദൂരം 200 മീറ്ററായി കുറയും. ദിവസേന കാൽലക്ഷത്തോളം പേരാണു മജസ്റ്റിക് മെട്രോ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇവിടെനിന്നു കെഎസ്ആർടിസി–ബിഎംടിസി സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള യാത്ര ദുരിതം നിറഞ്ഞതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts