ബെംഗളുരു : മലയാളം മിഷന് കര്ണാടക ഘടകത്തിന്റെ ആഭിമുഖ്യത്തില് കുട്ടികള്ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് ‘നാട്ടറിവ് കളിക്കൂട്ടം’ ജാലഹള്ളിക്ക് സമീപത്തെ കളത്തൂര് ഗാര്ഡന്സില് നടക്കും. 25,26,27 തീയതികളില് രാവിലെ 9.30 മുതല് വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. കുട്ടികളുടെ അഭിനയക്കളരിയും ഹ്രസ്വചിത്ര നിര്ണായവും ഇതോടൊപ്പം ഉണ്ടായിരിക്കും. നാട്ടറിവുകള്, നാടന് കളികള്, ഇവയുടെ പരിചയ പരിശീലനങ്ങള്, ഹെസര്ഘട്ട ഹോര്ട്ടികള്ച്ചര് ഫാം സന്ദര്ശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന അവാര്ഡു നേടിയ സംവിധായകന് ടി. ദീപേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷന് ബെംഗളൂരു കോ ഓര്ഡിനേറ്റര് ബിലു സി. നാരായണന് ചടങ്ങില് അധ്യക്ഷത വഹിക്കും. അക്കാദമിക് കോ- ഓര്ഡിനേറ്റര് കെ. ദാമോദരന്, മലയാളം മിഷന് അംഗങ്ങളും ലോക കേരള സഭാ അംഗങ്ങളായ കെ.കുഞ്ഞപ്പന്, സി.പി. രാധാകൃഷ്ണന്, കെ. ഗോപിനാഥന് എന്നിവരും പങ്കെടുക്കും. സമാപന സമ്മേളനത്തില് മലയാളം മിഷന് ഡയറക്ടര് പ്രൊഫ. സുജ സൂസന് ജോര്ജ് പങ്കെടുക്കും. കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനവും നടക്കും. ഫോണ്: 9739200919, 9739559897.
Related posts
-
മാട്രിമോണി വഴി തട്ടിപ്പ്; സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മാട്രിമോണി വെബ്സൈറ്റുകള് വഴി സ്ത്രീകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്... -
തെരുവ് നായയുടെ ആക്രമണത്തിൽ 9 വയസുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റെയ്ച്ചൂർ ശക്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവസുഗോരുവില് തെരുവ് നായുടെ... -
50 കോടി ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബിജെപി
ബെംഗളൂരു : സർക്കാരിനെ വീഴ്ത്താൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി...