ടാസ്കി വിളിയെടാ…. മെയ്‌ 12ന് തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തീയേറ്ററുകളിലേക്ക്

താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്… തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്… എന്നിട്ട്, ഞാനാരാണെന്ന് എനിക്കറിയാമോന്ന് താന്‍ എന്നോട് ചോദിക്ക്, അപ്പൊ തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും!

ഈ രംഗം അവിസ്മരണീയമാക്കിയ താരപ്രതിഭ മണ്‍മറഞ്ഞെങ്കിലും മലയാളികളുടെ മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന ചലച്ചിത്ര സംഭാഷണങ്ങളില്‍ ഒന്നാണിത്.  മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായ ‘തേന്മാവിന്‍ കൊമ്പത്ത്’  ഒരിക്കല്‍ കൂടി ബിഗ്‌ സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മലയാളികള്‍ ആവര്‍ത്തിച്ച് പറഞ്ഞ് ചിരിക്കുന്ന നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച തേന്മാവിന്‍ കൊമ്പത്ത് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വരവെന്ന് പറഞ്ഞാല്‍ പോരാ. ഒരൊന്നൊന്നര വരവ് തന്നെയാണ്. 4കെ റസലൂഷനില്‍ ഡിജിറ്റല്‍ റീ മാസ്റ്ററിംഗ് നടത്തിയാണ് ചിത്രം വീണ്ടുമെത്തുന്നത്.

ആദ്യമായി ചിത്രം തീയേറ്ററുകളില്‍ എത്തിയതിന്‍റെ 25-ാം വാര്‍ഷിക ദിനമായ 2019 മെയ് 12നാണ് ചിത്രത്തിന്‍റെ രണ്ടാം വരവ്. ഗോദ, എസ്ര,ഗപ്പി തുടങ്ങി ചിത്രങ്ങളുടെ നിര്‍മാതാവും ഇ-4 എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ മുകേഷ്.ആര്‍.മെഹ്തയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മെഹ്ത തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

1994ലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍  തേന്മാവിന്‍ കൊമ്പത്ത് പുറത്തിറങ്ങിയത്. ആദ്യ വരവില്‍ തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts