യാത്രക്കാരുടെ വർധന കർണാടക ആർടിസി ഇവിടെങ്ങളിൽ നാല് പുതിയ ഡിപ്പോകൾ കൂടി ഒരുക്കും

ബംഗളുരു : മൈസൂരുവിൽ നഗര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായതിനെത്തുടർന്ന് പുതിയ നാല് ഡിപ്പോകൾ ഒരുക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ സിറ്റി ബസ് സർവീസുകളും ഇത് കൈാര്യം ചെയ്യാനുമായാണ് പുതിയ ഡിപ്പോകൾ ഒരുക്കുക.

ടൂറിസം സീസണിലും ദസറയിലും ഇതര സംസ്ഥാനത്തുനിന്നടക്കം മുൻ വർഷത്തേക്കാൾ ഇരട്ടി യാത്രക്കാരാണ് സിറ്റി സർവീസുകളെ ആശ്രയിക്കുന്നത്. നിലവിലുള്ള സർവീസുകൾ ഇത്രയും യാത്രക്കാരെ കൈകാര്യം ചെയ്യാൻ പര്യാപ്തമല്ല. അതിനാലാണ് പുതിയ തീരുമാനം.

നാല് ഡിപ്പോകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മൈസൂരു വികസന അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി മൈസൂരു സിറ്റി ഡിവിഷൻ. കുവേംപുനഗർ, സതഗള്ളി, വിജയനഗർ എന്നീ മൂന്ന് ഡിപ്പോകളാണ് നിലവിൽ സിറ്റി ഡിവിഷനിൽ പ്രവർത്തിക്കുന്നത്. എന്നിട്ടും നിലവിലുള്ള യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമാണെന്ന് കെഎസ്ആർടിസി സിറ്റി ഡിവിഷണൽ കൺട്രോളർ കെ.ടി. വീരേഷ് പറഞ്ഞു.

കൂടുതൽ ഡിപ്പോകൾ വരുന്നതോടെ യാത്രക്കാരുടെ തിരക്കും മലിനീകരണവും കുറയ്ക്കാൻ സഹായിക്കും. ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി സർവീസ് കൂട്ടേണ്ടത് അനിവാര്യമാണ്. ബെംഗളൂരുവിലെ ബിഎംടിസിക്ക് 2011-ൽ 32 ഡിപ്പോകളാണുണ്ടായിരുന്നത്. ഇപ്പോൾ ഏകദേശം 50 ഡിപ്പോകളുണ്ട്. ഈ മാതൃകയാണ് മൈസൂരു പിന്തുടരുക.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

യെൽവാൾ, ബന്നൂർ റോഡ്, എച്ച്ഡി കോട്ടെ റോഡ്, ബൊഗാദി എന്നിവിടങ്ങളിൽ പുതിയ ഡിപ്പോകൾ നിർമിക്കാനുള്ള പദ്ധതിയാണ് സമർപ്പിക്കുകയെന്നും വീരേഷ് പറഞ്ഞു. ഒരു പൂർണ ഡിപ്പോ നിർമിക്കുന്നതിന് കുറഞ്ഞത് ആറേക്കർ ഭൂമി ആവശ്യമാണ്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഒരു സിറ്റി ബസ് ടെർമിനസ് വികസിപ്പിക്കുന്നതിന് രണ്ടേക്കറും അത്യാവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താകും അന്തിമ സ്ഥല നിർണയമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts