സ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണി; 22 കാരി ജീവനൊടുക്കി

ബെംഗളൂരു : സ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണിയെത്തുടർന്ന് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരു സൗത്ത് ജില്ലയിലെ വിഭൂതിക്കരേ സ്വദേശിനി വർഷിണിയെയാണ് (22) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സുഹൃത്തായ തുമകൂരു സ്വദേശി അഭി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും ശേഷം സ്വകാര്യചിത്രം കാട്ടി ഭീഷണിപ്പെടുത്തുന്നത് പതിവാക്കിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്. മൈസൂരൂവിലെ സ്വകാര്യ കോളേജിൽ എംഎസ്‌സി ബയോടെക്‌നോളജി രണ്ടാംവർഷ വിദ്യാർഥിനിയായിരുന്നു. സ്വകാര്യചിത്രം കാട്ടി വീണ്ടും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അഭി ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അഭിയുടെപേരിൽ പോലീസ് കേസെടുത്തു.

Read More

സർവകാല റെക്കോഡ്; സ്വർണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് കൂടിയത് രണ്ട തവണ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടിയതോടെ ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു…

Read More

നദി മലിനീകരണം പരിധി കവിയുന്നു: നഗരത്തിൽ നിങ്ങൾ കുടിക്കുന്ന വെള്ളം എന്താണെന്ന് നിങ്ങൾക്കറിയാമോ?

ബെംഗളൂരു: സംസ്ഥാനത്തെ മിക്ക നദികളിലെയും വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന വാർത്ത അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, മറ്റൊരു ആശങ്കാജനകമായ വിവരം പുറത്തുവന്നിട്ടുണ്ട്, സംസ്ഥാനത്തുടനീളമുള്ള 693.75 കിലോമീറ്റർ നദികൾ മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മലിനമായ നദികളിൽ നിന്ന് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും വീടുകളിൽ നിന്നുള്ള സംസ്കരിക്കാത്ത മലിനജലം നേരിട്ട് നദികളിലേക്ക് ഒഴുക്കിവിടുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം ഗണ്യമായി വഷളാകുന്നു. അർക്കാവതി, ലക്ഷ്മൺ തീർത്ഥ, തുംഗഭദ്ര, ഭദ്ര, തുംഗ, കാവേരി, കബിനി, കാഗിന, കൃഷ്ണ, ഷിംഷ, ഭീമ, നേത്രാവതി നദികൾ മലിനമായ നിലയിലാണ്.…

Read More

ഐടി നഗരത്തിലെ രണ്ടാം വിമാനത്താവള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ; സാധ്യതാപഠനം മൂന്നിടങ്ങളിൽ

ബെംഗളൂരു :നഗരത്തിലെ രണ്ടാം വിമാനത്താവളത്തിനുള്ള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ. മൂന്നിടങ്ങളിൽ സാധ്യത പഠനം നടത്താൻ കർണാടക സ്റ്റേറ്റ് ഇൻഡട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) ടെൻഡർ ക്ഷണിച്ചു. കനകപുര റോഡിന് സമീപമുള്ള രണ്ടിടങ്ങളിലും തുമക്കൂരു റോഡിലെ ഒരിടവുമാണ് പുതിയ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ വിശദമായ സാധ്യതാപഠനം നടത്താനാണ് ഒരുങ്ങുന്നത്. ഈ സ്ഥലങ്ങളിൽ വിമാനത്താവളം അതോറിറ്റി പ്രാഥമിക പഠനം നടത്തിയിരുന്നു. എന്നാൽ സമഗ്രമായ പഠനം നടത്താനാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി, തുമക്കുരു റോഡിലെ നെലമംഗല എന്നിവിടങ്ങളിലാണ്…

Read More

ചാര്‍ജ് വര്‍ധനയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നമ്മ മെട്രോ; ജനങ്ങൾ യാത്ര ചെയ്യുന്നത് രാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് നിരക്കിൽ

ബെംഗളൂരു: ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ നമ്മ മെട്രോ ചാര്‍ജ് വര്‍ധന പിന്‍വലിക്കില്ലെന്ന്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ബിഎംആര്‍സി) വ്യക്തമാക്കിയത്. യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ചാര്‍ജ് നിര്‍ണായ സമിതിയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അതിനാല്‍ സ്വന്തമായി ചാര്‍ജ് മാറ്റാന്‍ കഴിയില്ലെന്നും ആണ് ബിഎംആര്‍സിഎല്ലിന്റെ നിലപാട്. ര്ാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് ചാര്‍ജ് കൊടുത്താണ് നഗരത്തിലെ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. നിലവില്‍ കുറഞ്ഞ ചാര്‍ജ് 10 രൂപയും കൂടിയ ചാര്‍ജ് 90 രൂപയുമാണ്. ഫെബ്രുവരിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത് മുതല്‍ പിന്‍വലിക്കണമെന്ന് ആവശ്യ പ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും രംഗതത്തുണ്ട്.…

Read More

യാത്രക്കാരുടെ വർധന കർണാടക ആർടിസി ഇവിടെങ്ങളിൽ നാല് പുതിയ ഡിപ്പോകൾ കൂടി ഒരുക്കും

ബംഗളുരു : മൈസൂരുവിൽ നഗര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായതിനെത്തുടർന്ന് പുതിയ നാല് ഡിപ്പോകൾ ഒരുക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ സിറ്റി ബസ് സർവീസുകളും ഇത് കൈാര്യം ചെയ്യാനുമായാണ് പുതിയ ഡിപ്പോകൾ ഒരുക്കുക. ടൂറിസം സീസണിലും ദസറയിലും ഇതര സംസ്ഥാനത്തുനിന്നടക്കം മുൻ വർഷത്തേക്കാൾ ഇരട്ടി യാത്രക്കാരാണ് സിറ്റി സർവീസുകളെ ആശ്രയിക്കുന്നത്. നിലവിലുള്ള സർവീസുകൾ ഇത്രയും യാത്രക്കാരെ കൈകാര്യം ചെയ്യാൻ പര്യാപ്തമല്ല. അതിനാലാണ് പുതിയ തീരുമാനം. നാല് ഡിപ്പോകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മൈസൂരു വികസന അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി മൈസൂരു…

Read More

അധികാരപ്പോരിനിടയിൽ വീണ്ടും അത്താഴവിരുന്ന്; ഇത്തവണ പങ്കെടുത്തത് 30-ഓളം പേർ

ബെംഗളൂരു : അധികാരപ്പോരിന് വീണ്ടും ചൂടുപകർന്ന് അത്താഴവിരുന്ന്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളായ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്ത അത്താഴവിരുന്ന് വ്യാഴാഴ്ച രാത്രി വൈകി ബെളഗാവിയിലാണ് നടന്നത്. മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മംഗൽ വൈദ്യ, എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബന്ദിസിദ്ദെഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേശ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക് കുമാർ റായ്, കെ.എൻ. നഞ്‌ജെഗൗഡ തുടങ്ങി 30-ഓളം പേർ പങ്കെടുത്തതായാണ് വിവരം. ബിജെപിയിൽനിന്ന് അച്ചടക്കനടപടി സ്വീകരിച്ച് പുറത്താക്കപ്പെട്ട എംഎൽഎമാരായ എസ്.ടി. സോമശേഖറും ശിവറാം ഹെബ്ബാറും വിരുന്നിനെത്തിയത് ശ്രദ്ധേയമായി. എംഎൽഎമാരുടെ…

Read More
Click Here to Follow Us