ചാര്‍ജ് വര്‍ധനയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നമ്മ മെട്രോ; ജനങ്ങൾ യാത്ര ചെയ്യുന്നത് രാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് നിരക്കിൽ

ബെംഗളൂരു: ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ നമ്മ മെട്രോ ചാര്‍ജ് വര്‍ധന പിന്‍വലിക്കില്ലെന്ന്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ബിഎംആര്‍സി) വ്യക്തമാക്കിയത്.

യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ചാര്‍ജ് നിര്‍ണായ സമിതിയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അതിനാല്‍ സ്വന്തമായി ചാര്‍ജ് മാറ്റാന്‍ കഴിയില്ലെന്നും ആണ് ബിഎംആര്‍സിഎല്ലിന്റെ നിലപാട്.

ര്ാജ്യത്തെ മെട്രോകളിലെ ഏറ്റവും അധിക ടിക്കറ്റ് ചാര്‍ജ് കൊടുത്താണ് നഗരത്തിലെ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. നിലവില്‍ കുറഞ്ഞ ചാര്‍ജ് 10 രൂപയും കൂടിയ ചാര്‍ജ് 90 രൂപയുമാണ്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ഫെബ്രുവരിയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത് മുതല്‍ പിന്‍വലിക്കണമെന്ന് ആവശ്യ
പ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും രംഗതത്തുണ്ട്.

ചാര്‍ജ് നിര്‍ണയ സമിതിയും വര്‍ധന പിന്‍വലിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ നടത്തിപ്പ് ചെലവുകള്‍ ക്കും പ്രധാനമായും ടിക്കറ്റ് വരുമാനത്തെയാണ് ആശ്രയിക്കുന്നതെന്ന് പറഞ്ഞാണ് ബിഎംആര്‍സി ചാര്‍ജ് വര്‍ധനയെ ന്യായീകരിക്കുന്നത്.

പരസ്യങ്ങളില്‍ നിന്നോ ഉളള വരുമാനം ടിക്ക്റ്റ് വരുമാനത്തിന് പകരമാകില്ലെന്ന് ഇവര്‍ പറയുന്നു. ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍, നിലവിലുളള പാത നീട്ടല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളും ബിഎംആര്‍സി ചൂണ്ടിക്കാട്ടുന്ന 51% ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്ത സ്ഥാനത്ത് 17% ആയി ബിഎംആര്‍സി വര്‍ധിച്ചത്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

ഇത് സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നതോടെ വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?
[masterslider id="10"]

Related posts

Click Here to Follow Us