ഐടി നഗരത്തിലെ രണ്ടാം വിമാനത്താവള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ; സാധ്യതാപഠനം മൂന്നിടങ്ങളിൽ

ബെംഗളൂരു :നഗരത്തിലെ രണ്ടാം വിമാനത്താവളത്തിനുള്ള സാധ്യതാപഠനത്തിന് നടപടിയുമായി സംസ്ഥാന സർക്കാർ. മൂന്നിടങ്ങളിൽ സാധ്യത പഠനം നടത്താൻ കർണാടക സ്റ്റേറ്റ് ഇൻഡട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) ടെൻഡർ ക്ഷണിച്ചു.

കനകപുര റോഡിന് സമീപമുള്ള രണ്ടിടങ്ങളിലും തുമക്കൂരു റോഡിലെ ഒരിടവുമാണ് പുതിയ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ വിശദമായ സാധ്യതാപഠനം നടത്താനാണ് ഒരുങ്ങുന്നത്.

ഈ സ്ഥലങ്ങളിൽ വിമാനത്താവളം അതോറിറ്റി പ്രാഥമിക പഠനം നടത്തിയിരുന്നു. എന്നാൽ സമഗ്രമായ പഠനം നടത്താനാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കനകപുര റോഡിലെ ചുഡഹള്ളി, സോമനഹള്ളി, തുമക്കുരു റോഡിലെ നെലമംഗല എന്നിവിടങ്ങളിലാണ് സാധ്യതാപഠനം നടത്തുന്നത്. 4000 ഏക്കറിൽ അധികം സ്ഥലമാണ് ഈ ഭാഗത്ത് കണ്ടെത്തിയിരിക്കുന്നത്. പാരിസ്ഥിതിക, സാങ്കേതിക, ലാഭക്ഷമത അടക്കമുള്ള കാര്യങ്ങളിലും സമഗ്രമായ പഠനം നടത്തും.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

അടുത്ത 35 വർഷം വ്യോമയാനഗതാഗതത്തിൽ വരുന്ന വളർച്ച മുന്നിൽ കണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്. അതിന് അനുസരിച്ചാണ് സാധ്യതാ പഠനവും നടത്തുന്നത്. നഗരത്തിന്റെ വികസനവും ഭാവിയിലെ വ്യാവസായിക ആവശ്യങ്ങളും പരിഗണിക്കുന്ന സമഗ്രമായ പഠനത്തിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. നിലവിലുള്ള കെംപെഗൗഡ വിമാനത്താവളം, സമീപമുള്ള മറ്റ് വ്യോമത്താവളങ്ങൾ എന്നിവയുടെ വ്യോമപാതകൾ എന്നിവ അടക്കമുള്ള സാങ്കേതിക വശങ്ങളും സൂക്ഷ്മായി പഠിക്കും.

ഡൽഹിയും മുംബൈയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളം. പ്രതിദിനം 1.30 ലക്ഷത്തോളം യാത്രക്കാർ ഇവിടെ വന്നുപോകുന്നുണ്ട്. രാജ്യത്തെ മുഖ്യ ഐടി ഹബ്ബായ ബെംഗളൂരുവിന്റെ വളർച്ച അധിവേഗത്തിലായതിനാൽ ഇതിന് അനുസരിച്ച് അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തണം. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടാം വിമാനത്താവളം നിർമിക്കുന്നത്.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

ബെംഗളൂരുവിനെ ലക്ഷ്യമാക്കി അതിർത്തി മേഖലയായ ഹൊസൂരിൽ പുതിയ വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാടിനും പദ്ധതിയുണ്ട്. ബെംഗളൂരു നഗരാതിർത്തിയായ അത്തിബലേയിൽനിന്ന് 50 കിലോ മീറ്ററിനുള്ളിലാണ് തമിഴ്‌നാട് പുതിയ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us