പുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ ഫ്ലാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ നഗ്നമായ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന്…

Read More

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് ബൈജൂസ് 

ബെംഗളൂരു: എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാൻ നിർദേശം നല്‍കി. ബെംഗളൂരുവിലെ ഹെഡ്ക്വാട്ടേഴ്സും 300 ട്യൂഷൻ സെന്ററുകളും ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്‌ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും നിലവിൽ അടച്ചുവരികയായിരുന്നു. മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75% ജീവനക്കാർക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച്‌ 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്‌. മാർക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ്…

Read More

സാമ്പത്തിക പ്രതിസന്ധി; കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി…

Read More

അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം, 10 രൂപയ്ക്ക് ഊൺ; ഇന്ദിരാകാന്റീനുകൾ കെംപഗൗഡ വിമാനത്താവളത്തിൽ തുറന്നു 

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം. പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും ലഭ്യമാണ്. പാവപ്പെട്ടവർക്ക് ചെറിയതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാകാന്റീനുകൾ വിമാനത്താവളത്തിലും തുറന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാന്റീൻ ഉദ്ഘാടനം ചെയ്തത് . വിമാനത്താവളത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് കാന്റീൻ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൈനിങ് ഹാൾ ഉൾപ്പെടെയാണ് കാന്റീൻ സജ്ജീകരിച്ചത്. രണ്ടുകാന്റീനുകൾ തുറക്കാനാണ് പദ്ധതിയെന്നും രണ്ടാമത്തേത് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ 188 ഇന്ദിരാകാന്റീനുകൾ പുതുതായി തുറക്കുന്നുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. സംസ്ഥാനത്ത് 600 ഇന്ദിരാ…

Read More

‘അല്ലു അർജുന് ജയ് വിളിക്കണം’; യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: നടൻ അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച്‌ ആരാധകർ. കെ.ആർ പുരത്താണ് സംഭവം. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. വീഡിയോ പ്രചരിക്കുന്നത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും…

Read More

ഫാം ഹൗസിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : രാമനഗരയിൽ ഫാം ഹൗസിൽ നിന്നും തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഇത് സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്. ഫാംഹൗസിൽ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളുമാണ് കണ്ടെത്തിയത്. ദുർമന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. രണ്ടു ചാക്കുകളിലായിട്ടായിരുന്നു…

Read More

ജലക്ഷാമം രൂക്ഷം; വീടുകളിലേക്ക് മടങ്ങി ടെക്കികൾ 

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവർ വീടുകളിലേക്ക് മടങ്ങുന്നു. ജലദൗർലഭ്യം നഗരത്തെ ജീവിക്കാൻ സാധിക്കാത്ത ഇടമാക്കിയെന്നാണ് ഐടി പ്രൊഫഷണല്‍സ് പറയുന്നത്. വൻതുക വാടക നല്‍കി നഗരത്തില്‍ താമസിക്കുന്നവർക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കാവേരി ജലത്തിന്റെ കുറവും നഗരത്തിലെ കുഴല്‍ക്കിണറുകള്‍ വറ്റിയതുമാണ് ജലദൗർലഭ്യത്തിന്റെ പ്രധാന കാരണം. വെള്ളം കിട്ടാതായതോടെ നിരവധി കമ്പനികള്‍ ജീവനക്കാർക്ക് വർക്ക് ഫ്രം അനുവദിച്ചു. നഗരത്തിലെ 6,900 മുതല്‍ 13,500 വരെയുള്ള കുഴല്‍ക്കിണറുകള്‍ വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്തരമൊരു…

Read More

ഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; സംഭവം പുറത്തറിഞ്ഞത് മകൻ വിദേശത്തു നിന്നും സിസിടിവി യിലൂടെ

ബെംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. വായോധികന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകള്‍ ഉമാശങ്കരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച്‌ 9 ന്…

Read More

ഗോപി മഞ്ചൂരിക്ക് നിരോധനമില്ല; കൃത്രിമ നിറം ഉപയോഗിക്കുന്നതിന് വിലക്ക് 

ബെംഗളൂരു: സംസ്ഥാനത്ത് ഗോപി മഞ്ചൂരിക്ക് നിരോധനമില്ല. ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോള്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിറം പൂശിയ പഞ്ഞി മിഠായിയുടെ ഉപയോഗം നിരോധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൃത്രിമ നിറത്തിൻ്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. നിറമുള്ള പഞ്ഞി മിഠായിയില്‍ അപകടകരമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. കളർ പഞ്ഞി മിഠായി ഉണ്ടാക്കിയാല്‍ കർശന നടപടി സ്വീകരിക്കും. നിറം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പഞ്ഞി മിഠായിയാണ് വില്‍ക്കാൻ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം…

Read More

ആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ…

Read More
Click Here to Follow Us