ബെംഗളൂരു: 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വീണ്ടും ജാതി സെൻസസ് നടത്താൻ കർണാടക സർക്കാർ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന “സുതാര്യമായ” പ്രക്രിയയാവും നടത്തുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ജാതി സെൻസസ് വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജാതി സെൻസസിൽ നിരവധി മന്ത്രിമാരും സമുദായങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് മനസ്സിൽ വെച്ചുകൊണ്ട് പാർട്ടി നേതൃത്വം വീണ്ടും സെൻസസ് നടത്താനുള്ള തീരുമാനമെടുത്തതെന്ന്…
Read MoreTag: karnataka
കർണാടക സർക്കാർ തന്നെ ബലിയാടാക്കി; പരാതിയുമായി മുൻ ബെംഗളൂരു എസിപി
ബെംഗളൂരു: ബെംഗളൂരു സംഭവത്തിൽ സർക്കാർ തന്നെ ബലിയാടാക്കുന്നുവെന്ന് മുൻ എസിപി. സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് എസ്പിയുടെ പ്രതികരണം. അഡീഷനൽ പൊലീസ് കമീഷണർ (എ.സി.പി) വികാസ് കുമാറാണ് പ്രതികരണവുമായി രംഗത്ത് വന്നത്. അന്വേഷണം നടത്താനോ തന്‍റെ ഭാഗം കേൾക്കാനോ സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റോ പാസ്സോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് പ്രശ്നത്തിന് കാരണക്കാർ . പരിപാടിക്ക് മുമ്പ് കൃത്യമായ മുന്നൊരുക്കം വേണം. അതിനുള്ള സമയം സംഘാടകർ നൽകിയില്ല. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി…
Read Moreറോഡ് സേഫ്റ്റി അടുത്ത വർഷം മുതൽ കർണാടകയിൽ പാഠ്യവിഷയം
ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷയും ഗതാഗത നിയമങ്ങളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി. കർണാടക ട്രാഫിക് പൊലീസിനാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ അഭ്യർഥനയ്ക്ക് മറുപടിയായി 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കുമ്പോൾ ട്രാഫിക് പോലീസ് തയാറാക്കിയ ഉള്ളടക്കം ഉൾപ്പെടുത്തുമെന്നും കെ.ടി.ബി.എസ് അറിയിച്ചു “രണ്ട് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വിഷയങ്ങൾ ഞങ്ങൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കം…
Read Moreപ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
ബെംഗളൂരു : പ്രസവാനന്തരം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ അനാസ്ഥയെന് കുടുംബം. അമിത രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചത്. ബെൽത്തങ്കടി നരാവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടിൽ ശേഖർ മലേകുഡിയയുടെ ഭാര്യയും സമ്പാജെ മധുരയാണ് (29) മരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥ കൊണ്ടാണെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കർണാടക മലേകുടിയ അസോസിയേഷൻ പ്രസിഡന്റ് ശ്രീധർ ഈദു ഉൾപ്പെടെയുള്ളവർ ഈ വിഷയം ജില്ല ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥൻ്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി.…
Read Moreകർണാടകയിൽ തീര ജില്ലകൾക്കായി വർഗീയ വിരുദ്ധസേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്
ബെംഗളൂരു : കർണാടകയിലെ തീര ജില്ലകൾക്കായി പ്രത്യേക വർഗീയ വിരുദ്ധ സേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. സാമുദായിക സംഘർഷ മേഖലയായ സാഹചര്യത്തിലാണ് ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി. ഗുണ്ടാ തലവനും ബജ്റംഗ്ദൾ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി ഈമാസം ഒന്നിന് കൊല്ലപ്പെട്ടതിനെത്തുടർന്ന് മംഗളൂരു സന്ദർശിച്ച വേളയിൽ ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു. ഉത്തരവ് പ്രകാരം സീനിയർ…
Read Moreതീരദേശ കർണാടകയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; മൂന്ന് വയസുകാരി മരിച്ചു
ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിൽ ഒരു മരണം. മുന്ന് പേർ കുടുങ്ങി കിടക്കുന്നു. ഉള്ളാൽ താലൂക്കിൽ നൗഷാദിന്റെ മകൾ നയിമയാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്തേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നുപേർ കുടുങ്ങി കിടക്കുകയാണ് മൊണ്ടേപ്പടവിലാണ് സംഭവം. ഇവരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കുപാല, ധർമ്മനഗര, കല്ലാപ്പു, തലപ്പാടി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന്റെതായ സാഹചര്യം നിലനിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read Moreകർണാടകയിൽ 36 കോവിഡ് കേസുകൾകൂടി; സജീവ കോവിഡ് രോഗികളുടെ എണ്ണം നൂറിലേറേ
ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച 36 പുതിയ രോഗികൾകൂടി ചേർന്നതോടെ സജീവ കോവിഡ് -19 കേസുകൾ 100ലെത്തി. ആരോഗ്യവകുപ്പ് പുറത്ത് ചൊവ്വാഴ്ച വിട്ട വാർത്ത ബുള്ളറ്റിനിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 16 പേർ രോഗമുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്. രണ്ട് പേർ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെയാണ് പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ.ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ് ടെസ്റ്റുമാണ് നടത്തിയത്. 100 ആക്ടിവ് കേസുകളിൽ 96…
Read Moreകെ-റൈഡിന് സ്പെഷൽ ഡെപ്യൂട്ടി കമീഷണറെ നിയമിച്ച് സർക്കാർ ഉത്തരവ്
ബംഗളൂരു: കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിയുടെ (കെ-റൈഡ്) സ്പെഷൽ ഡെപ്യൂട്ടി കമീഷണറായി ബി.വി. വാസന്തി അമറിനെ നിയമിച്ച് സംസ്ഥാന സർക്കാർ റെയിൽവേയും, സംസ്ഥാന സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമായ കെ-റൈഡ്, ബംഗളൂരു സബർബൻ റെയിൽ പദ്ധതി (ബി.എസ്.ആർ.പി) നടപ്പാക്കുന്നതിനായി രൂപവത്കരിച്ച കമ്പനിയാണ്. കെ-റൈഡിന്റെ നിലവിലെ എം.ഡി എൻ. മഞ്ജുള, അടിസ്ഥാന സൗകര്യ വികസനം, തുറമുഖം, ഉൾനാടൻ ജലഗതാഗത വകുപ്പ് എന്നിവയുടെ സെക്രട്ടറി കൂടിയാണ്. കെ-റൈഡിൻ്റെ കാര്യക്ഷമമായ നടത്തിപ്പും സബർബൻ റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിൻ്റെ ആവശ്യകതയും കണക്കിലെടുത്താണ് കെ-റൈഡിന് സ്പെഷൽ ഡെപ്യൂട്ടി കമീഷണറെ…
Read Moreബി.എം.ടി.സി ബസ് പാസിന് വിദ്യാർഥികൾക്ക് അപേക്ഷിക്കാം
ബംഗളൂരു: പുതിയ അധ്യയന വർഷത്തേയ്ക്ക് ബി.എം.ടി.സി ബസുകളിൽ കൺസഷൻ പാസിനായി വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. സേവാ സിന്ധു പോർട്ടൽ വഴി ഓൺലൈനായോ, ബംഗളൂരു വൺ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം. ബംഗളൂരു വൺ സെന്ററുകൾ വഴിയും മെജസ്റ്റിക്, കെങ്കേരി, ശാന്തിനഗർ, ഹൊസകോട്ടെ, ഇലക്ട്രോണിക് സിറ്റി, കെ.എസ്.ആർ.ടി.സി ആനേക്കൽ ഡിപ്പോ എന്നിവിടങ്ങളിൽനിന്ന് ജൂൺ ഒന്നു മുതൽ രാവിലെ എട്ടു മുതൽ വൈകീട്ട് 6.30 വരെയുള്ള സമയത്ത് ബസ് പാസുകൾ കൈപ്പറ്റാം. ശക്തി പദ്ധതി പ്രകാരം, കർണാടകയിൽ ജനിച്ച പെൺകുട്ടികൾക്ക് യാത്ര സൗജന്യമാണ്. കൂടുതൽ…
Read Moreവൈദ്യുതി മേഖല ശക്തിപ്പെടുത്താൻ കർണാടകയ്ക്ക് കേന്ദ്ര പിന്തുണ; മന്ത്രി മനോഹർ ലാൽ ഖട്ടർ
ബംഗളൂരു: കർണാടകയുടെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈദ്യുതി പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്, കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ആർ.ഇ.സി ലിമിറ്റഡിന്റെ പ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സെഷനിൽ പങ്കെടുത്തു. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്ന സമഗ്ര അവതരണം കർണാടക സർക്കാർ നടത്തി. വൈദ്യുതി…
Read More