സംസ്ഥാനത്ത് ഗോപി മഞ്ചൂരി ഉൾപ്പെടെ 3 വിഭവങ്ങൾക്ക് നിരോധനം; തീരുമാനം ഉടൻ

ബെംഗളൂരു: സംസ്ഥാനത്ത് ഗോബി മഞ്ചൂരി, പഞ്ഞി മിഠായി, കബാബ് തുടങ്ങിയ ഭക്ഷണങ്ങൾ നിരോധിക്കാൻ സാധ്യത.

അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്‌തു ഈ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് സർക്കാറിന്റെ നീക്കം.

ഇക്കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമികല്‍ ഡൈയാണ് റോഡാമൈൻ ബി.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പഞ്ഞി മിഠായി, ഗോബി മഞ്ചൂരി, കബാബ് എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധിച്ചതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.

സംസ്ഥാനത്തുടനീളം 170-ലധികം ഗോബി മഞ്ചൂരികളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നൂറിലധികം സ്ഥലങ്ങളില്‍ ഗോബി മഞ്ചൂരികള്‍ സുരക്ഷിതമല്ലെന്ന് റിപോർടില്‍ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

കബാബിൻ്റെ രുചി വർധിപ്പിക്കാനും ആകർഷകമാക്കാനും കൃത്രിമ പൊടികള്‍ ഉപയോഗിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
[masterslider id="10"]

Related posts