അശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ…

Read More

പാഠപുസ്തക പുനപരിശോധന കമ്മിറ്റി മേധാവിയെ അറസ്റ്റ് ചെയ്യണം ; സിദ്ധരാമയ്യ

ബെംഗളൂരു: രോഹിത് ചക്രതീർത്ഥയുടെ പാഠപുസ്തകം പുനപരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നേതാവ് സിദ്ധരാമയ്യ. രോഹിത്തിന്റെ നേതൃത്വത്തിലുളള സമിതിയെ സർക്കാർ തന്നെ പിൻവലിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവില്ലാതെ രോഹിതിനെ പാഠപുസ്തക സമിതിയിൽ നിയമിച്ചുവെന്നാണ് ആരോപണം. ശരിയായ സർക്കാർ ഉത്തരവുകളില്ലാതെ, രോഹിത് ചക്രതീർത്ഥയെ പാഠപുസ്തകം പരിഷ്കരണത്തിന്റെ ചുമതല ഏൽപ്പിച്ചു. ഇപ്പോഴിതാ രോഹിത് ചക്രതീർത്ഥയുടെ എല്ലാ കൊള്ളരുതായ്മകളെയും മന്ത്രി നാഗേഷ് സംരക്ഷിക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ പിരിച്ചുവിടണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിൽ രോഹിത് ചക്രതീർത്ഥയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിയെ…

Read More

കർണാടകയിൽ കാക്കി നിക്കർ കത്തിക്കൽ പ്രതിഷേധം കൂടുതൽ ഇടങ്ങളിൽ 

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍​ഗ്രസിന്റെ കാക്കി നിക്കര്‍ കത്തിക്ക‍ല്‍ പ്രതിഷേധത്തിന് മറുപടിയുമായി ആര്‍എസ്‌എസും ബിജെപിയും രംഗത്ത് കോണ്‍​ഗ്രസ് ഓഫിസിലേക്ക് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ആര്‍എസ്‌എസ് നേതാക്കള്‍ പറഞ്ഞു. ഇതിനായി അടിവസ്ത്രങ്ങള്‍ ശേഖരിക്കാനും ആരംഭിച്ചതായി റിപ്പോർട്ട്‌. സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിവസ്ത്രം അയഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പറഞ്ഞു. അവരുടെ അടിവസ്ത്രം കീറിയിരിക്കുകയാണ്. അങ്ങനെയാണ് അവര്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്. യുപിയില്‍ അവര്‍ക്ക് അടിവസ്ത്രം നഷ്ടപ്പെട്ടു. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ അടിവസ്ത്രവും ലുങ്കിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ സംഘത്തിന്റെ അടിവസ്ത്രം കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യക്ക് അടിവസ്ത്രം കത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍…

Read More

പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദപരമായ കാര്യങ്ങൾ ഒന്നു കൂടെ വിശകലനം ചെയ്യാൻ സർക്കാർ തയ്യാറാണ് ;മുഖ്യമന്ത്രി 

ബെംഗളൂരു: പുതുക്കിയ സ്‌കൂൾ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്ക് അറുതിവരുത്താനായി രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്‌കരണ പാനൽ പിരിച്ചുവിടുന്നതിനൊപ്പം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെക്കുറിച്ചുള്ള ആക്ഷേപകരമായ പോയിന്റുകൾ അവലോകനം ചെയ്യാനും നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.ബസവണ്ണയെക്കുറിച്ച് തെറ്റായി വ്യാഖ്യാനിച്ച വസ്തുതകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാഠഭാഗം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സനേഹള്ളി മഠത്തിലെ പണ്ഡിതാരാധ്യ സ്വാമിയും മറ്റും കഴിഞ്ഞയാഴ്ച…

Read More

പാക്കിസ്ഥാൻ സ്ഥാപകനെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ? ; കെ. എസ്, ഈശ്വരപ്പ 

ബെംഗളൂരു: പാഠഭാഗ വിവാദത്തിൽ പുതിയ ചോദ്യം ഉന്നയിച്ച് കെ. എസ് ഈശ്വരപ്പ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഉന്നയിച്ചത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്നും ഈശ്വരപ്പ പറഞ്ഞു. പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്ത് വരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി രവി പ്രതികരിച്ചു. പാഠപുസ്തകം…

Read More

ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്

ബെംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്.ജ്ഞാനവാപി മസ്ജിദ്, കുത്തബ് മിനാർ വിവാദങ്ങൾക്ക് പിന്നിൽ പുതിയ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകളുടെ രംഗപ്രവേശം. ക്ഷേത്ര ഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം പണി കഴിപ്പിച്ചതെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊട്ടാരം ഭൂമിയുടെ സർവേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ മോഹൻ ഗൗഡ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നു എന്നാണ് ചിലർ പറയുന്നത്.…

Read More

വിവാദങ്ങളിൽ കുലുങ്ങാതെ സർക്കാർ, പാഠപുസ്തകം ഇനി മാറ്റമില്ല

ബെംഗളൂരു: പാഠപുസ്തക വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും ഇനി പുസ്തകത്തിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ. നിറവും പ്രത്യയ ശാസ്ത്രവും നോക്കിയല്ല കുട്ടികളെ മാത്രം നോക്കിയാണ് പുസ്തകം തയ്യാറാക്കിയതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും പെരിയാർ ഈ വി രാമസ്വാമിയെയും മറ്റു പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത് പത്താം ക്ലാസിലെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ആണെന്നും മന്ത്രി പറഞ്ഞു.

Read More

പാഠപുസ്തകത്തിൽ ഹെഡ്ഗോവറിന്റെ പ്രസംഗം, കർണാടക വീണ്ടും വിവാദത്തിൽ

ബെംഗളൂരു: പരികൃഷ്‌ടമാക്കിയ പത്താം ക്ലാസ് കന്നഡ പുസ്തക പാഠത്തിൽ ആർ എസ് എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്‌ഗോവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ സംഭവം കർണാടകയിൽ വീണ്ടും വിവാദം സൃഷ്ടിച്ചു. അധ്യയന വർഷത്തെ പത്താം ക്ലാസ്സ് കന്നഡ ഭാഷ പുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പ്രസംഗം ഒഴിവാക്കിയാണ് പ്രസംഗം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സർക്കാറിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സറ്റുഡന്റ്‌സ് ഓർഗനൈസേഷനും ഓൾ ഇന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും പരാതിയുമായി രംഗത്തെത്തി. നമ്മുടെ നവോത്ഥാന നായകരും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും…

Read More

അശ്ലീല വീഡിയോ വിവാദം; ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു : മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പോലീസ് കമ്മിഷണർ കമൽ പന്ത്,…

Read More