അശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ…

Read More
Click Here to Follow Us