പാഠപുസ്തക പുനപരിശോധന കമ്മിറ്റി മേധാവിയെ അറസ്റ്റ് ചെയ്യണം ; സിദ്ധരാമയ്യ

ബെംഗളൂരു: രോഹിത് ചക്രതീർത്ഥയുടെ പാഠപുസ്തകം പുനപരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നേതാവ് സിദ്ധരാമയ്യ.

രോഹിത്തിന്റെ നേതൃത്വത്തിലുളള സമിതിയെ സർക്കാർ തന്നെ പിൻവലിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവില്ലാതെ രോഹിതിനെ പാഠപുസ്തക സമിതിയിൽ നിയമിച്ചുവെന്നാണ് ആരോപണം.

ശരിയായ സർക്കാർ ഉത്തരവുകളില്ലാതെ, രോഹിത് ചക്രതീർത്ഥയെ പാഠപുസ്തകം പരിഷ്കരണത്തിന്റെ ചുമതല ഏൽപ്പിച്ചു. ഇപ്പോഴിതാ രോഹിത് ചക്രതീർത്ഥയുടെ എല്ലാ കൊള്ളരുതായ്മകളെയും മന്ത്രി നാഗേഷ് സംരക്ഷിക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ പിരിച്ചുവിടണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിൽ രോഹിത് ചക്രതീർത്ഥയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അദ്ദേഹം രാജി വയ്ക്കേണ്ടി വരുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

പാഠപുസ്തകം പുനപരിശോധിക്കാനുള്ള ഉത്തരവാദിത്തം ഒരു ട്രോളറെയാണ് ഏൽപ്പിച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ റിവിഷൻ കമ്മിറ്റി ചെയർമാനായിരിക്കും ഉത്തരവാദിയെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഭരണകക്ഷിയായ ബിജെപിക്കും അതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us