കർണാടകയിൽ കാക്കി നിക്കർ കത്തിക്കൽ പ്രതിഷേധം കൂടുതൽ ഇടങ്ങളിൽ 

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍​ഗ്രസിന്റെ കാക്കി നിക്കര്‍ കത്തിക്ക‍ല്‍ പ്രതിഷേധത്തിന് മറുപടിയുമായി ആര്‍എസ്‌എസും ബിജെപിയും രംഗത്ത് കോണ്‍​ഗ്രസ് ഓഫിസിലേക്ക് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ആര്‍എസ്‌എസ് നേതാക്കള്‍ പറഞ്ഞു. ഇതിനായി അടിവസ്ത്രങ്ങള്‍ ശേഖരിക്കാനും ആരംഭിച്ചതായി റിപ്പോർട്ട്‌. സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിവസ്ത്രം അയഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പറഞ്ഞു. അവരുടെ അടിവസ്ത്രം കീറിയിരിക്കുകയാണ്. അങ്ങനെയാണ് അവര്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്. യുപിയില്‍ അവര്‍ക്ക് അടിവസ്ത്രം നഷ്ടപ്പെട്ടു. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ അടിവസ്ത്രവും ലുങ്കിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ സംഘത്തിന്റെ അടിവസ്ത്രം കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യക്ക് അടിവസ്ത്രം കത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍…

Read More

പരിഷ്കരിച്ച സിലബസ് ചവറ്റുകുട്ടയിലേക്ക് എറിയൂ: സിദ്ധരാമയ്യ 

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാഠപുസ്തക പരിഷ്‌കരണ സമിതിയെ പിരിച്ചുവിട്ട് സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തിരശ്ശീല വലിക്കാൻ ശ്രമിച്ചപ്പോഴും, പരിഷ്‌കരിച്ച സിലബസ് ചവറ്റുകുട്ടയിൽ എറിയാൻ അർഹമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് സിലബസ് പരിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞതിലൂടെ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സത്യം വെളിപ്പെടുത്തിയെന്നും എന്നാൽ ആരാണ് ഹിന്ദുവെന്നും ആരാണ് അവരുടെ വികാരം വ്രണപ്പെടുത്തിയതെന്നും മന്ത്രി ഇപ്പോൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടതെന്നും അതിൽ പ്രതിഷേധക്കാർ ഹിന്ദുക്കളാണ് അങ്ങനെയല്ലേ മന്ത്രി നാഗേഷ്…

Read More

പാക്കിസ്ഥാൻ സ്ഥാപകനെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ? ; കെ. എസ്, ഈശ്വരപ്പ 

ബെംഗളൂരു: പാഠഭാഗ വിവാദത്തിൽ പുതിയ ചോദ്യം ഉന്നയിച്ച് കെ. എസ് ഈശ്വരപ്പ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഉന്നയിച്ചത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്നും ഈശ്വരപ്പ പറഞ്ഞു. പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്ത് വരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി രവി പ്രതികരിച്ചു. പാഠപുസ്തകം…

Read More
Click Here to Follow Us