സംസ്ഥാനത്ത് എംബിബിഎസ്, ഡെന്റൽ കോഴ്‌സ് ഫീസ് വർധിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകുന്നതോടെ ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് ഈ അധ്യയന വർഷം ചെലവ് കൂടും. വെള്ളിയാഴ്ച സ്വകാര്യ മെഡിക്കൽ കോളജ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ വർദ്ധനയോടെ, സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് 12,884 രൂപ കൂടി നൽകേണ്ടിവരും, കാരണം ഫീസ് പ്രതിവർഷം 1,41,630 രൂപയാകും. സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട എംബിബിഎസ് സീറ്റുകൾക്ക് 1,28,746 രൂപയാണ്…

Read More

റസ്റ്റോറൻറ് ബില്ലുകളിൽ 10% വർദ്ധനവ് പ്രഖ്യാപിച്ച് ബിബിഎച്ച്എ

HOTEL STAFF COOK FOOD

ബെംഗളൂരു: ഭക്ഷ്യ എണ്ണ, എൽപിജി, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയുമായി പൊരുത്തപ്പെടാൻ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിൽ 10 ശതമാനം വർധനവ് ഉണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രഖ്യാപിച്ചു. പാചക എണ്ണയുടെ വില കുതിച്ചുയരുന്നതിനാൽ റസ്‌റ്റോറന്റുകളിൽ വറുത്ത ഇനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് നടന്ന യോഗത്തിന് ശേഷമുള്ള ഈ തീരുമാനം. ചില സ്ഥാപനങ്ങൾ മുൻപെ വിലവർധന നടപ്പാക്കിയെങ്കിലും ചിലത് നടപ്പാക്കിയിട്ടില്ലായിരുന്നു. എന്നാൽ എല്ലാ അവശ്യസാധനങ്ങളുടെയും വില വർധിക്കുന്നതിനാൽ വിലക്കയറ്റം അനിവാര്യമാണെന്നാണ് റസ്റ്റോറന്റ് ഉടമകൾ ഇപ്പോൾ…

Read More

പഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി

ബെം​ഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നം​ഗ സംഘം കബളിപ്പിച്ചത്. ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്. രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചു; ടാക്സി ഡ്രൈവർക്ക് 10 വർഷം തടവ് ശിക്ഷ

ബെം​ഗളുരു; 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് പിടികൂടി. തുംകൂർ സ്വദേശിയായ എസ് ​ഗജേന്ദ്ര ( 29) യാണ് അറസ്റ്റിലായത്. 10 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശൈശവ വിവാഹ, പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുംകൂരിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരി​ഗണിച്ചത്. സിർസി സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ 2015 ൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു. 2015 ൽ തന്നെ ഇയാൾ അറസ്റ്റിലായിരുന്നു,…

Read More

ആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെം​ഗളുരു ജയന​ഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More

10 രൂപാ നാണയങ്ങളെ കൈവിട്ട് ബെം​ഗളുരു

ബെം​ഗളുരു: 10 രൂപാ നാണയങ്ങളെ കൈവിട്ട് ന​ഗരം. ബിഎംടിസി ബസുകളിലടക്കം ഇവ വാങ്ങിക്കാത്തത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ന​ഗരത്തിൽ എല്ലായിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഇവ സ്വീകരിക്കാറില്ല. 10 രൂപാ നാണയത്തിന്റെ വ്യാജനിറങ്ങിയെന്ന് വ്യാപകമായിപ്രചാരണം നടന്നിരുന്നു പിന്നാലെയാണ് ഇവ ആർക്കും വേണ്ടാതായത്. പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത്

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More

മുഖ്യാഥിതിയായി സച്ചിൻ തെൻഡുൽക്കർ; നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്

ആലപ്പുഴ: പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 10 ന് നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും മുഖ്യാതിഥിയാവുകയെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഈ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ ആർഭാടങ്ങളെല്ലാം ചുരുക്കിയാണ് വള്ളംകളി നടത്തുന്നത് . കുട്ടനാടിന്റെയും അതുപോലെ ടൂറിസം മേഖലയുടേയും പുനരുജ്ജീവനം എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ് വള്ളംകളി നടത്തുന്നത്.

Read More
Click Here to Follow Us