വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം

ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി. ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്. കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ…

Read More

രാജ്യത്തെ പ്രധാന മൊബൈൽ സേവന ധാതാക്കൾക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: മുൻകൂർ അനുമതിയില്ലാതെ ജയനഗറിൽ പുതുതായി സ്ഥാപിച്ച റോഡുകൾ കുഴിച്ചതിനും ഫുട്പാത്തിൽ അനധികൃതമായി ടെലികോം ടവറുകൾ സ്ഥാപിച്ചതിനും മരങ്ങളിൽ വയറുകൾ കെട്ടുന്നതിനും നാല് പ്രമുഖ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സേവന ദാതാക്കൾക്ക് ബിബിഎംപി BBMP 20 ലക്ഷം രൂപ വീതം പിഴ ചുമത്തി. നഗരത്തിലുടനീളം ഇത്തരം നിയമലംഘനങ്ങൾ സാധാരണ കാണുമെങ്കിലും മുൻ കോർപ്പറേറ്ററുടെ പരാതിയെ തുടർന്നാണ് ജയനഗറിൽ പിഴ ചുമത്തിയത്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ടെലിസോണിക് നെറ്റ്‌വർക്ക് ലിമിറ്റഡ്, വിഎസി ടെലിൻഫ്ര സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്…

Read More

ആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെം​ഗളുരു ജയന​ഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…

Read More

മലയാളം വായനശാല ആരംഭിക്കുന്നു

ബെം​ഗളുരു: ബെം​ഗളുരു മലയാളി ഫോറം ജയന​ഗറിലെ ഒാഫീസിൽ മലയാളം വായനശാല ആരംഭിക്കുന്നു. മലയാള പുസ്തകങ്ങൾ സംഭാവന നൽകാൻ താത്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക; ഫോൺ: 9845426225,9845181132

Read More
Click Here to Follow Us