രാജ്യത്തെ പ്രധാന മൊബൈൽ സേവന ധാതാക്കൾക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: മുൻകൂർ അനുമതിയില്ലാതെ ജയനഗറിൽ പുതുതായി സ്ഥാപിച്ച റോഡുകൾ കുഴിച്ചതിനും ഫുട്പാത്തിൽ അനധികൃതമായി ടെലികോം ടവറുകൾ സ്ഥാപിച്ചതിനും മരങ്ങളിൽ വയറുകൾ കെട്ടുന്നതിനും നാല് പ്രമുഖ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സേവന ദാതാക്കൾക്ക് ബിബിഎംപി BBMP 20 ലക്ഷം രൂപ വീതം പിഴ ചുമത്തി.

നഗരത്തിലുടനീളം ഇത്തരം നിയമലംഘനങ്ങൾ സാധാരണ കാണുമെങ്കിലും മുൻ കോർപ്പറേറ്ററുടെ പരാതിയെ തുടർന്നാണ് ജയനഗറിൽ പിഴ ചുമത്തിയത്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ടെലിസോണിക് നെറ്റ്‌വർക്ക് ലിമിറ്റഡ്, വിഎസി ടെലിൻഫ്ര സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് പിഴ ചുമത്തപ്പെട്ട നാല് കമ്പനികൾ. ഈ കമ്പനികൾക്കെതിരെ ബിബിഎംപി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

മുൻ കോർപ്പറേറ്ററും ബിജെപി നേതാവുമായ എൻആർ രമേഷ് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട് ഫുട്പാത്തിലെ ടെലികോം ടവറുകളെ കുറിച്ച് പരാതി നൽകിയതിനെ തുടർന്നാണ് ഈ കമ്പനികൾക്കെതിരെ നടപടി ആരംഭിച്ചത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) വ്യത്യസ്‌ത മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഓരോ കമ്പനിക്കും 20 കോടി രൂപ പിഴ ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

അതേസമയം, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ നിയമലംഘനങ്ങൾ നടക്കുന്നതിനെക്കുറിച്ച് ബിബിഎംപി മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts