5 വാഹനങ്ങൾ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: ദേശീയ പാത 66 ൽ തൊക്കോട്ടിനടുത്ത് കല്ലാപ്പിൽ ഇന്നലെ രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.

തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് കാർ, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ചവിട്ടി. ഇതിനിടയിൽ കാർ യു ടേൺ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു. 

സ്‌കൂട്ടർ യാത്രക്കാരനായ കാസർകോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ഹ്യുണ്ടായ് കാർ ഓടിച്ചിരുന്ന സെന്റ് അലോഷ്യസ് കോളേജ് വിദ്യാർത്ഥി അമൃതിനും കാറിലുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.

അപകടത്തിന് ഇടയാക്കിയ ഇന്നോവ കാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇനോവയുടെ അമിത വേഗതയും വിദ്യാർത്ഥികൾ സഞ്ചരിച്ച കാറുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കൂടുതൽ അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us