നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി

പത്തനംതിട്ട : ചാനൽ പരിപാടിയിൽ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസിൽ പരാതി നൽകി.

പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ് റാമാണ് പരാതിക്കാരൻ. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി നൽകിയത്. ശബരിമലയും ശരംകുത്തിയാലും ഹിന്ദുസമൂഹം വളരെ പവിത്രമായി കാണുന്ന ഒന്നാണ്. മനപൂർവം മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഐപിസി 295 എ പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. അവതാരക അശ്വതി ശ്രീകാന്ത് കൈയിൽ ചരട് കെട്ടിയിരിക്കുന്നതിനെ സുരാജ് കളിയാക്കുകയാണ്.

ചിലർ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവച്ചിരിക്കുന്നത് പോലെ, ശരംകുത്തിയാലിന്റെ ഫ്രണ്ടിൽ ചെന്ന് നോക്കിയാൽ പല കെട്ടുകളും കാണാം. അതു പോലെ കെട്ടിവച്ചിരിക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ എന്ന സുരാജിന്റെ പരാമർശം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിൽ പറയുന്നു .നടൻ ബോധപൂർവം നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്തു മാറ്റാതെ ബോധപൂർവം ചാനൽ വഴി പ്രചരിപ്പിച്ചത് ഐപിസി 295 ന്റെ ലംഘനമാണെന്നും മഹേഷ് പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts