ബെംഗളൂരു: നഗരത്തിലെ സ്കൂളുകളും 21-നുതന്നെ തുറന്നു പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 21 മുതൽ, ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾക്കായി സ്കൂളുകൾ തുറന്നുപ്രവർത്തിക്കാമെന്ന് കേന്ദ്രം അറിയിച്ചതിനെത്തുടർന്നാണ് ഈ നീക്കം.
മിക്ക സ്കൂളുകളിലും ഒമ്പത്, 10 ക്ലാസുകളായിരിക്കും 21-ന് പുനഃരാരംഭിക്കുക. ഒമ്പതാം ക്ലാസ് വിദ്യാർഥികളോട് സ്കൂളിലേക്കു വരാൻ നിർബന്ധിക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് ചില സ്കൂളുകൾ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ സ്കൂളിലെ ക്ലാസിനൊപ്പംതന്നെ ഓൺലൈൻ ക്ലാസും നടത്തേണ്ടിവരും. വിവിധ ബാച്ചുകളായിതിരിച്ച് വിദ്യാർഥികളെ എത്തിക്കുന്ന രീതിയിയാരിക്കും സ്കൂളുകൾ സ്വീകരിക്കുക.
മലയാളികളുടെ നിയന്ത്രണത്തിലുള്ള മിക്ക സ്കൂളുകളും 21-നുതന്നെ തുറന്നുപ്രവർത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഓൺലൈൻ ക്ലാസ് സംവിധാനവും പ്രോത്സാഹിപ്പിക്കും. പക്ഷേ, കോവിഡ് കാലത്ത് സ്കൂൾ തുറക്കുന്നതിൽ മിക്കരക്ഷിതാക്കളും ആശങ്കയിലാണ്.
സ്കൂളിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് കഴുകണം, സാനിറ്റൈസർ ഉപയോഗിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകും എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
ഇതിനിടെ 21ന് തന്നെ സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള കോവിഡ് മാനദണ്ഡങ്ങളും കേന്ദ്രം പുറത്തിറക്കി.
Ministry of Health & Family Welfare issues SOP for skill training institutions, higher education institutions conducting courses in technical programs requiring lab work, to be permitted from 21st September.
Seating arrangement to ensure a distance of 6 ft between chairs, desks pic.twitter.com/iWfyNbbIK0
— ANI (@ANI) September 13, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.