വർക്ക്ഔട്ടിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു 

വയനാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു.

അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ ആണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

സല്‍മാന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.

അമ്പലവയലില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അഷ്റഫിന്റെ മകനാണ്.

ഇദ്ദേഹത്തിനൊപ്പം പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു സല്‍മാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts