ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസിൽ ലഹരി കടത്ത്; 118 ഗ്രാം എംഡിഎംഎ യുമായി 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ 118 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടി.

കരിപ്പൂർ സ്വദേശി സജു സൈജു(21), ആര്യനാട് സ്വദേശി ആദിത്യൻ(21), പൂവച്ചല്‍ സ്വദേശി ദേവൻരാജ്(22) എന്നിവരാണ് മയക്കുമരുന്നുമായി അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ അറസ്റ്റിലായത്.

വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?

ബെംഗളൂരുവില്‍ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

സംശയം തോന്നി യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ ബിനോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രാധാകൃഷ്ണൻ, ജസ്റ്റിൻ രാജ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അലക്സ്, വിപിൻദാസ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts