വോട്ടെണ്ണലിനോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷ

ബെംഗളൂരു: വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. കൗണ്ടിങ് സൂപ്പർവൈസർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും വോട്ടെണ്ണലിന്റെ റിഹേഴ്സൽ നടത്തുമെന്നും റിട്ടേണിങ് ഓഫീസർ പറഞ്ഞു.

വോട്ടെണ്ണൽ നടപടികളിൽ ആശയക്കുഴപ്പങ്ങളുണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണുന്നവർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥരോട് ചോദിക്കണമെന്ന് നിർദേശംനൽകി.

  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;

റിട്ടേണിങ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെയും സാന്നിധ്യത്തിലാകും പോസ്റ്റൽ വോട്ടുകൾ എണ്ണുക. ഒരു ടേബിളിൽ 500 പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണുന്ന മുറികളിൽ രണ്ട് സി.സി. ടി.വി. ക്യാമറകൾ സ്ഥാപിച്ചതായും എല്ലാ നടപടികളും നിരീക്ഷണത്തിലായിരിക്കുമെന്നും  അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us