ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തെ സിനിമാസ്റ്റൈലിൽ പിൻതുടർന്ന് വെടിവച്ചു വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : ബൈക്കിലെത്തി മാല പൊട്ടിച്ച്‌ രക്ഷപ്പെടുന്ന കുപ്രസിദ്ധ ബാവറിയ സംഘത്തിലെ രണ്ടു പേരെ സോള ദേവനഹള്ളിയിൽ വച്ച് സിനിമാ സ്റ്റൈലിൽ വെടിവച്ച് വീഴ്ത്തി പോലീസ്.

ഇന്നലെ രാവിലെ 2 യുവതികളുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് കരൺ, സുരേന്ദ്രൻ എന്നിവർ പിടിയിലായത്.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

യുവതികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് പെട്രോൾ സംഘം മോഷ്ടാക്കളെ പിൻതുടർന്ന് തടഞ്ഞു നിർത്തി. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയപ്പോൾ മുട്ടിന് താഴെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

രണ്ട് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാല പൊട്ടിക്കലിന് പുറമെ കൊലപാതകം കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ ബാവറിയ സംഘത്തിന് പങ്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts