ആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു.

സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെം​ഗളുരു ജയന​ഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു.

ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ശേഷം സ്വന്തം കൈത്തണ്ട മുറിക്കുകയും ചെയ്തു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

എന്നാൽ പരിഭ്രാന്തനായ ആൺകുട്ടി ബന്ധുക്കളിലൊരാളെ വിവരം അറിയിക്കുകയും മറ്റ് ബന്ധുക്കളെല്ലാവരും കൂടി ചേർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൺകുട്ടിയുടെ പേരിൽ പോലീസ് പോക്സോ ചുമത്തി കേസെടുത്തു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts