ബെംഗളൂരു : നഗരത്തിൽ ഒരു ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ 2 കോടിയോളം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
ഇലക്ട്രോണിക് സിറ്റിയിലെ ഫേസ് ഒന്ന് ചാമുണ്ഡി ലേഔട്ടിൽ നടന്ന റെയ്ഡിൽ 4 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്.
വിദ്യാർത്ഥി വിസയിൽ നഗരത്തിൽ എത്തിയതിന് ശേഷം ഇയാൾ മയക്ക് മരുന്ന് നിർമ്മാണം തുടങ്ങുകയായിരുന്നു എന്ന് സി.സി.ബി. അറിയിച്ചു.
വീട് വാടകക്കെടുത്താണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്, നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ അസംസ്കൃത രാസ പദാർത്ഥങ്ങൾ ശേഖരിച്ചിരുന്നത്.
ഇതു വരെ നിരവധി ലഹരി വസ്തുക്കളുടെ കള്ളക്കടത്തുകൾ പിടിച്ചിരുന്നു എങ്കിലും നഗരത്തിൽ ആദ്യമായാണ് ഒരു ലഹരി നിർമ്മാണ യൂണിറ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നതും റെയ്ഡ് നടത്തുന്നതും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.“Narco Lab” detected by CCB..some putting their chemistry knowledge to misuse!!CCB arrest African drug peddler manufacturing MDMA drugs..supplied it by concealing in Shoe sole..4 Kgs MDMA worth Rs 2 cr seized..also apparatus, chemicals,reqd for MDMA synthesis seized..@CPBlr pic.twitter.com/sxMing8VDw
— Sandeep Patil IPS (@ips_patil) September 16, 2021