രക്ഷിതാക്കളുടെ നിവേദനങ്ങൾ പരിഗണിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയേണ്ടെന്ന് സർക്കാർ

ബംഗളുരു : സംസ്ഥാനത്ത് ഇത്തവണ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് ആറുവയസ്സ് എന്ന നിയമത്തിൽനിന്ന് ഈ അധ്യയനവർഷത്തേക്ക് മാത്രം ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു.

 

രക്ഷിതാക്കളുടെ നിവേദനങ്ങൾ പരിഗണിച്ച്, സംസ്ഥാന വിദ്യാഭ്യാസനയ കമ്മിഷന്റെ ശുപാർശയെത്തുടർന്നാണ് സർക്കാർ തീരുമാനം.

2025-26 അധ്യയനവർഷത്തേക്ക് ഒന്നാംക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5.5 വയസ്സാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

ഒന്നാംക്ലാസിൽ ചേരാൻ കുട്ടികൾ യുകെജി അല്ലെങ്കിൽ തത്തുല്യമായ ഒരു ക്ലാസ് പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ അറിയിച്ചു. ഈ ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസിൽ ചേരുന്നതിന് ഒരു കുട്ടിക്ക് ജൂൺ മാസത്തോടെ ആറ് വയസ്സ് തികയണമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts