ബെംഗളൂരു : വനമേഖലയിൽ മരം മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാൻ ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരുവിലുള്ള ജെഎംഎഫ്‌സി കോടതി ഉത്തരവിട്ടു.
കുറ്റക്കാരായ വസന്ത്, മല്ലേഷ്, മല്ലികാർജുന, സന്നപാലയ്യ എന്നിവർക്ക് 4500 രൂപ വീതം പിഴ അടക്കണം.
പിഴ അടച്ചില്ലെങ്കിൽ നാലുപേർക്കും 35 ദിവസത്തെ സാധാരണ തടവ് ശിക്ഷ വിധിച്ചു. വനത്തിൽ നാല് പേർക്ക് 15 തൈകൾ വീതം നട്ടുപിടിപ്പിച്ച് പരിപാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
2016 ഏപ്രിൽ 14 ന് മുട്ടിഗരഹള്ളി വനത്തിൽ നിന്ന് നാല് പേർ തടികൾ മോഷ്ടിക്കാൻ ശ്രമിച്ചു. തടികൾ കൊണ്ടുപോകുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ വണ്ടി തടഞ്ഞു.
ഈ സമയത്ത്, ഒരു വണ്ടി ഉപയോഗിച്ച് വനം ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഓഫീസർ മൊളക്കൽമുരു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.