‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

കൊച്ചി: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പ്രഖ്യാപനവും യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനവും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുവതലമുറ ഒന്നടങ്കം ഏറ്റെടുത്തെങ്കിലും, ഇത് പ്രായോഗികമാക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ കടുത്ത വെല്ലുവിളിയാണ്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളും സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളും നിലനിൽക്കുന്നതിനാൽ വാഹന മോഡിഫിക്കേഷൻ അത്ര എളുപ്പമല്ലെന്നാണ് നിയമരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും അപകടകരമല്ലാത്ത രൂപമാറ്റങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ഒരു പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇപ്പോൾ.

വാഹന രൂപമാറ്റത്തിന്റെ കാര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമവും കോടതികളും യുവാക്കളുടെ ആഗ്രഹങ്ങൾക്ക് ഒപ്പമല്ലെന്നതാണ് യാഥാർത്ഥ്യം. റോഡ് സുരക്ഷയും പരിസ്ഥിതി മലിനീകരണവും പരിഗണിക്കാതെ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പ് പ്രകാരം വാഹന നിർമ്മാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള യാതൊരു രൂപമാറ്റവും നിയമപരമായി അനുവദിക്കാനാകില്ല. മുൻപ് കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം രൂപമാറ്റങ്ങൾക്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നെങ്കിലും, 2019-ൽ സുപ്രീംകോടതി ഈ ഉത്തരവ് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു. കേന്ദ്ര നിയമങ്ങളെ മറികടക്കാൻ സംസ്ഥാന സർക്കാരുകൾക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മുൻപ് മൂന്നാറിൽ ടൂറിസ്റ്റുകൾക്കായി കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയ ഡബിൾ ഡക്കർ ബസിൽ അധികമായി ഘടിപ്പിച്ച ഒരു ഹെഡ്‌ലൈറ്റ് പോലും മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത് ഈ കർശന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ്.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

വാഹന നിർമ്മാതാക്കൾ നൽകിയിട്ടുള്ള കൃത്യമായ സ്പെസിഫിക്കേഷനുകളിൽ നിന്നോ ഘടനയിൽ നിന്നോ മാറ്റം വരുത്തുന്ന എന്തും നിയമപ്രകാരം മോഡിഫിക്കേഷന്റെ പരിധിയിൽ വരും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റുകൾ പാസായ ശേഷമാണ് ഓരോ വാഹനവും വിപണിയിലെത്തുന്നത്. അതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷമുള്ള മാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമായേക്കാം. ടയറുകളുടെ വലിപ്പം അശാസ്ത്രീയമായി കൂട്ടുന്നതും സൈലൻസറുകൾ മാറ്റുന്നതുമെല്ലാം കുറ്റകരമായ മോഡിഫിക്കേഷനാണ്. ഇത്തരം മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം പോലും നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, ഭിന്നശേഷിക്കാർക്കായി ഇരുചക്ര വാഹനങ്ങളിൽ മൂന്നാമതൊരു വീൽ ഘടിപ്പിക്കുന്നതു പോലുള്ള അനിവാര്യമായ മാറ്റങ്ങൾക്ക് മുൻകൂട്ടി നിയമപരമായ അനുമതി തേടേണ്ടതുണ്ട്. ചുരുക്കത്തിൽ, യുവാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ ആഗ്രഹിച്ചാലും ശക്തമായ കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും മറികടന്ന് വലിയ രീതിയിലുള്ള ഇളവുകൾ നൽകുക എന്നത് നിലവിൽ അസാധ്യമാണ്.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts