കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.
ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
കന്നഡ സിനിമ ലോകത്തെ പ്രധാന താരമാണ് കിച്ച സുദീപ് അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ അമ്മയുടെ അരികിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]