ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി.

ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവന്‍ സ്വര്‍ണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസര്‍കോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് എ ബദറുദ്ദീന്‍ നിരീക്ഷണം നടത്തിയത്. കാസര്‍കോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

സ്വര്‍ണം ബാങ്കില്‍ പണയം വച്ച ശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകളും ഇയാളുടെ ഭാര്യയെ കാണിക്കുകയും ചെയ്തു. പിന്നീടുള്ളവരുടെ വിവാഹബന്ധത്തില്‍ വില്ലല്‍ വീണു.

ഭാര്യ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കാണ് കാസര്‍കോടുകാരനെതിരെ ശിക്ഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
[masterslider id="10"]

Related posts