ബെംഗളൂരു : തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിലേക്ക് റെക്കോർഡ് കെഎംഎഫ് നന്ദിനി നെയ്യ് കയറ്റുമതി. തിരുപ്പതിയിൽ മുമ്പ് വ്യത്യസ്ത ബ്രാൻഡ് നെയ്യ് ഉപയോഗിച്ചാണ് ലഡ്ഡു ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കെഎംഎഫ് ലഡ്ഡു ഉണ്ടാക്കാൻ നന്ദിനി നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നത്, ഇതല്ലാതെ മറ്റൊരു നെയ്യ് ഉപയോഗിക്കുന്നില്ല.
ഉഗാദി അടുത്തുവരുന്നതിനാൽ, ലഡ്ഡു ഉണ്ടാക്കുന്നതിനായി 2,000 ടൺ നെയ്യ് അടിയന്തരമായി അയയ്ക്കാൻ ടിടിഡി കെഎംഎഫിനോട് നിർദ്ദേശിച്ചു, ഈ മാസം തന്നെ വിതരണം ചെയ്യാനും ആവശ്യപ്പെട്ടതയാണ് റിപ്പോർട്ട്.
ടിടിഡി തുടർച്ചയായി കെഎംഎഫ് നന്ദിനിക്ക് മാത്രമാണ് ടെൻഡറുകൾ നൽകുന്നത്. മുമ്പ്, തിമ്മപ്പയുടെ ശ്രീകോവിലിലേക്ക് രണ്ട് ദിവസത്തിലൊരി ക്കലാണ് നെയ്യ് അയച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി, നെയ്യ് എല്ലാ ദിവസവും കയറ്റി അയയ്ക്കുന്നുണ്ട്. ഈ വർഷം 5,000 ടൺ നെയ്യ് കയറ്റി അയയ്ക്കാൻ ടിടിഡി കെഎംഎഫിനോട് അഭ്യർത്ഥിച്ചത് അതിൽ, 600 ടൺ നെയ്യ് ഇതിനകം കയറ്റി അയച്ചിട്ടുണ്ട്.
വേനൽക്കാലമായതിനാൽ പാൽ വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംഭരിച്ചിരിക്കുന്ന വെണ്ണ വേഗത്തിൽ നെയ്യാക്കി മാറ്റാൻ കെഎംഎഫ് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.