സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിലേക്ക് കാവേരി ജലം എത്തിക്കുന്ന ടാറ്റഗുണിയിലെ 220 കെ.വി.എ പവർ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം പൂർണ്ണമായും തടസ്സപ്പെട്ടു.

ബുധനാഴ്ചയാണ് നഗരവാസികളെ ദുരിതത്തിലാഴ്ത്തിയ ഈ തകരാർ സംഭവിച്ചത്. പവർ സ്റ്റേഷനിലെ പ്രശ്നം പരിഹരിക്കുന്നതിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ നടന്നു വരികയാണെന്നും എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) ചെയർമാൻ രാംപ്രസാദ് മനോഹർ വി. അറിയിച്ചു. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ച ഈ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts