പ്രശ്നം പരിഹരിക്കാൻ ആ ഒരാൾക്ക് കഴിഞ്ഞില്ല ; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

ദില്ലി: വഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ച് ​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ പ്രസം​ഗം. “സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ ‘ഒരാൾ’ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല” മോദി പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന്റെ പാതയിലൂടെ നടന്നതിനാൽ ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

Read More

നെഹ്‌റുവിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണം അറിയിച്ച് ബിജെപി

ബെംഗളൂരു: കര്‍ണാടക പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.ജെ.പി. ഇന്ത്യ- പാക് വിഭജനത്തിന് കാരണമായതിനാല്‍ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാര്‍ പറഞ്ഞു. പരസ്യത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് ആസൂത്രിതമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍, നെഹ്‌റു കോണ്‍ഗ്രസ് പിരിച്ചുവിട്ടില്ല. ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കുകയായിരുന്നു,’ എന്‍. രവികുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ നെഹ്‌റു ചെവിക്കൊണ്ടില്ലെന്നും…

Read More

നെഹ്‌റുവിനെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രി മാപ്പു പറയണം ; സിദ്ധരാമയ്യ 

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പരസ്യത്തിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്ന് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ബിജെപി സർക്കാർ പരസ്യത്തിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോയില്ലാത്തതിൽ രൂക്ഷ വിമർശനവുമായി കർണാടക കോൺഗ്രസ്‌.  മഹാത്മാഗാന്ധി മുതൽ വിപ്ലവകാരികളായ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സർദാർ വല്ലഭായ് പട്ടേൽ മുതൽ ഭരണഘടനാ നേതാക്കൾ വരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നിർണ്ണായക…

Read More

നെഹ്‌റു ദുർബലനായ പ്രധാനമന്ത്രി: ചൈനക്കെതിരെ രാജ്യത്തെ സംരക്ഷിച്ചില്ല: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദുർബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അതിർത്തി സംരക്ഷിക്കാൻ നെഹ്‌റു ഉചിതമായ നടപടി സ്വീകരിച്ചില്ല എന്നാൽ ചൈന ഞങ്ങളെ ആക്രമിച്ചപ്പോൾ മോദി ഇന്ത്യയെ ശക്തമായി സംരക്ഷിച്ചുവെന്നും , മോദിയും നെഹ്‌റുവും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് സിദ്ധരാമയ്യയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മോദി പാകിസ്ഥാനുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഇന്ത്യൻ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചെന്നും ബൊമ്മൈ പറഞ്ഞു.…

Read More

മുഖ്യാഥിതിയായി സച്ചിൻ തെൻഡുൽക്കർ; നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്

ആലപ്പുഴ: പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 10 ന് നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും മുഖ്യാതിഥിയാവുകയെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഈ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ ആർഭാടങ്ങളെല്ലാം ചുരുക്കിയാണ് വള്ളംകളി നടത്തുന്നത് . കുട്ടനാടിന്റെയും അതുപോലെ ടൂറിസം മേഖലയുടേയും പുനരുജ്ജീവനം എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ് വള്ളംകളി നടത്തുന്നത്.

Read More
Click Here to Follow Us