പ്രശ്നം പരിഹരിക്കാൻ ആ ഒരാൾക്ക് കഴിഞ്ഞില്ല ; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

ദില്ലി: വഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ച് ​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ പ്രസം​ഗം. “സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ ‘ഒരാൾ’ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല” മോദി പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന്റെ പാതയിലൂടെ നടന്നതിനാൽ ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർദാർ പട്ടേലിന്റെ സ്വപ്ന പദ്ധതിയായ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ അർബൻ നക്സലുകൾ ശ്രമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളെയും മാവോയിസ്റ്റ് ലക്ഷ്യത്തോട് അനുഭാവം പുലർത്തുന്നവരെയും ചില സാമൂഹിക പ്രവർത്തകരെയും വിശേഷിപ്പിക്കാൻ ഉപയോ​ഗിക്കുന്ന പദമാണ് അർബൻ നക്സൽ.

“സർദാർ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ കശ്മീരിന്റെ പ്രശ്നം മറ്റൊരാൾ കൈകാര്യം ചെയ്തു, അയാൾക്ക് അത് പരിഹരിക്കാൻ കഴിഞ്ഞില്ല”. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts