നെഹ്‌റു ദുർബലനായ പ്രധാനമന്ത്രി: ചൈനക്കെതിരെ രാജ്യത്തെ സംരക്ഷിച്ചില്ല: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദുർബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അതിർത്തി സംരക്ഷിക്കാൻ നെഹ്‌റു ഉചിതമായ നടപടി സ്വീകരിച്ചില്ല എന്നാൽ ചൈന ഞങ്ങളെ ആക്രമിച്ചപ്പോൾ മോദി ഇന്ത്യയെ ശക്തമായി സംരക്ഷിച്ചുവെന്നും , മോദിയും നെഹ്‌റുവും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് സിദ്ധരാമയ്യയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

മോദി പാകിസ്ഥാനുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഇന്ത്യൻ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചെന്നും ബൊമ്മൈ പറഞ്ഞു. അദ്ദേഹം ഇന്ത്യയെ കൂടുതൽ ശക്തമാക്കി. തീർച്ചയായും അദ്ദേഹത്തെ നെഹ്‌റുവുമായി താരതമ്യം ചെയ്യാൻ കഴിയില്ലന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ (ആർഎസ്എസ്) നടത്തിയ പരാമർശങ്ങൾക്ക് സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് ആദ്യം താൻ ദ്രാവിഡനാണോ ആര്യനാണോ എന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ആർഎസ്എസിനെക്കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ എന്തിനാണ് ബിജെപി നേതാക്കൾ ഉത്തരം നൽകുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് പരമ്പരയിൽ ചോദിച്ചു. ഹിന്ദുക്കളെ സംരക്ഷിക്കുന്ന സംഘടനയാണ് തങ്ങളെന്ന് ആർഎസ്എസ് അവകാശപ്പെടുന്നു, എന്നാൽ വാസ്തവത്തിൽ അത് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts