ബെംഗളൂരു: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരനെ ബൈക്കിലെത്തിയ മുഖംമൂടിധാരികൾ ബലമായി കുത്തിവെച്ചതായി പരാതി. ധാർവാഡ് ജില്ലയിലെ കുന്ദ്‌ഗോൾ താലൂക്കിലെ നെലഗുദ്ദ ഗ്രാമത്തിലാണ് സംഭവം. നെലഗുദ്ദ സ്വദേശിയായ മണികണ്ഠ ഗാനിഗേര എന്ന കുട്ടിയെയാണ് അജ്ഞാതർ കുത്തിവെച്ചതായി പരാതി ഉയർന്നത്. സംഭവത്തെത്തുടർന്ന് നെലഗുദ്ദയും പരിസര ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. കുട്ടിയെ നിലവിൽ ഹുബ്ബള്ളി കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൊഴി പ്രകാരം, മാതാപിതാക്കൾ വയലിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന കുട്ടിയോട് ബൈക്കിലെത്തിയ രണ്ട് മുഖംമൂടിധാരികൾ മാതാപിതാക്കളെക്കുറിച്ച് തിരക്കി. അവർ വയലിലാണെന്ന്…
Read MoreCategory: CRIME
മാട്രിമോണിയലിൽ ‘ഡോക്ടർ’ ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
ബെംഗളൂരു: മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ഡോക്ടറാണെന്ന് ആൾമാറാട്ടം നടത്തി പത്തിലധികം യുവതികളെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ബെംഗളൂരുവിലും മൈസൂരിലുമായി നിരവധി യുവതികളിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുഖ്യസൂത്രധാരൻ പ്രദീപ് സോളമൻ, ഇയാൾക്ക് കൂട്ടുനിന്ന അമ്മ കലാവതി എന്നിവർക്കെതിരെ ബെംഗളൂരു അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ‘ഡോ. പ്രദീപ് സോളമൻ’ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റുകളിൽ ഉയർന്ന പദവിയുള്ള ഉദ്യോഗസ്ഥനാണെന്ന് കാണിച്ചാണ് പ്രതി പ്രൊഫൈൽ…
Read More24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പുറത്ത്
ബെംഗളൂരു: കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് (ഡിജിറ്റൽ അറസ്റ്റ്) ബെംഗളൂരു സ്വദേശിയായ വൃദ്ധയിൽ നിന്ന് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത് 24 കോടിയോളം രൂപ. ബെംഗളൂരു ശിവാജിനഗർ സ്വദേശിയായ ലക്ഷ്മി രാമമൂർത്തിയാണ് ഈ വൻ കെണിയിൽ അകപ്പെട്ടത്. ലക്ഷ്മിക്ക് അടുത്തിടെ സ്വത്ത് വിറ്റ വകയിൽ വലിയ തുക ലഭിച്ച വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ഈ വർഷം ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ…
Read Moreപരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഹേമന്ത് വൈഷ്ണവ് എന്ന പ്രതിയാണ് അഹമ്മദാബാദിൽ വെച്ച് അറസ്റ്റിലായത്. ഒളിവിലായിരുന്ന കാലയളവിൽ പേര് മാറ്റി സിനിമാരംഗത്ത് സജീവമായ ഇയാൾ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 2005 ജൂൺ 15-ന് ഭൂമി തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഹേമന്തും സഹോദരനുമടക്കം അഞ്ച് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.…
Read Moreബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
ബെംഗളൂരു: ഐ.ടി നഗരത്തെ നടുക്കിയ പ്രിയങ്ക ഗുപ്ത കൊലക്കേസിൽ ഭർത്താവും ഇൻഫോസിസ് എച്ച്.ആർ. ഉദ്യോഗസ്ഥനുമായ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2010 ഓഗസ്റ്റ് പത്തിന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ വെച്ച് ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയായ പ്രിയങ്കയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ അതിവിദഗ്ദ്ധമായ നീക്കങ്ങളാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചത്. സംഭവദിവസം പുലർച്ചെ സതീഷ് ജോഗിങ്ങിന് പോയ സമയത്ത്, വീട്ടിൽ അപരിചിതർ…
Read Moreബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കർണാടക പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അറസ്റ്റ്. വയനാട്ടിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.…
Read Moreനഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: ബെല്ലാരിയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. ഗാന്ധിനഗർ, എപിഎംസി, ബ്രൂസ്‌പേട്ട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ നാല് വീടുകളിൽ നിയമവിരുദ്ധമായി പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മൂന്ന് സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ചേർന്ന് സംയുക്തമായി ഒരേസമയം ഈ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. ആസൂത്രിതമായി നടത്തിയ ഈ ഓപ്പറേഷനിൽ പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ ഇരകളാക്കപ്പെട്ട എട്ട് സ്ത്രീകളെ പോലീസ് സംഘം…
Read Moreസൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
ബെംഗളൂരു: ഒടിടി പ്ലാറ്റ്‌ഫോമുകൾ സൌജന്യമായി കാണാമെന്ന പരസ്യത്തിൽ വീണ് ആപ്പ് ഡൌൺലോഡ് ചെയ്ത ബംഗളൂരു സ്വദേശിയായ സ്റ്റോർ മാനേജർക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സൌജന്യ പ്രവേശനം വാഗ്ദാനം ചെയ്ത ‘ടുബി’ (Tuby) എന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതാണ് തട്ടിപ്പിന് കാരണമായത്. റിച്ച്മണ്ട് ടൗൺ നിവാസിയും ശിവാജിനഗറിലെ പെർഫ്യൂം ഷോപ്പിലെ മാനേജറുമായ സയ്യിദ് വസീം അഹമ്മദ് (35) ആണ് സൈബർ തട്ടിപ്പിനിരയായത്. ഇൻസ്റ്റാഗ്രാമിൽ റീലുകൾ കാണുന്നതിനിടയിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുമെന്ന ആപ്പിന്റെ ലിങ്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.…
Read Moreകുട്ടി കള്ളനും ‘ലേഡി’ ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ കോണനകുണ്ടെയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഒരാൾ പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ നാലുപേരാണ് പിടിയിലായത്. രണ്ട് വ്യത്യസ്ത മോഷണക്കേസുകളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 5-നാണ് മൂന്ന് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ…
Read Moreമോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന ദുബായിൽ എത്തിച്ച ശേഷമായിരുന്നു ക്രൂരത മുഴുവൻ. അവിടെവെച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവ്വം മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് പെൺകുട്ടിയെ ദുബായിൽ…
Read More