ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു : പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. കർണാടകയിലെ തുംകൂരു ജില്ലയിലുള്ള ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ ഈ ദുരഭിമാനക്കൊലയ്ക്ക് ഇരയായത് മേഘന (17) എന്ന പെൺകുട്ടിയാണ്. സംഭവത്തിൽ പിതാവ് തിമ്മരായപ്പയെ (48) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധുവായ യുവാവുമായി മേഘന പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. മകൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഏപ്രിൽ 16-ന് തിമ്മരായപ്പ മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.…

Read More

കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

ബെംഗളൂരു: കെ.ആർ പുരത്ത് വഴിയാത്രക്കാരനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകളിലേക്ക് കടന്ന വിവേക്, നിഖിൽ എന്നിവരെയാണ് കെ.ആർ പുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി. ചന്നസന്ദ്ര സ്വദേശിയായ പരാതിക്കാരൻ ജോലിയുടെ ഭാഗമായി കെ.ആർ പുരത്തെ പെട്രോൾ പമ്പിന് സമീപം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയും ബൈക്കിന്റെ ചാവി തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വിവേകും നിഖിലും ചേർന്ന് പരാതിക്കാരനെ മർദ്ദിക്കുകയും കത്തികാട്ടി…

Read More

വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം

ലക്‌നൗ: വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് യുവാവിന്റെ കൊലപാതകത്തിൽ. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള ഡി.ജെ പാർട്ടിക്കിടെയാണ് തർക്കങ്ങളുടെ തുടക്കം. തുടർന്ന് സൽക്കാരത്തിനിടെ ഒരാളുടെ വസ്ത്രത്തിൽ ചിക്കൻകറി വീണതോടെ സ്ഥിതിഗതികൾ വഷളാകുകയും ഇരുവിഭാഗവും ഏറ്റുമുട്ടുകയുമായിരുന്നു. കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വടിവാളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ…

Read More

നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

ബെംഗളൂരു: ബസ് സ്റ്റോപ്പിലേക്കുള്ള യാത്രയ്ക്കിടെ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ നിരന്തരമായി പിന്തുടരുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ ബാഗലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ എയർ ഹോസ്റ്റസ് പരിശീലനം നടത്തുന്ന ഇരുപതുകാരിയാണ് പരാതിക്കാരി. ബാഗലൂരിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ ഗ്രാമവാസികളായ പ്രതികൾ സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ഏപ്രിൽ 19-ന് പ്രതികൾ പെൺകുട്ടിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. ഇതോടെ ഭയചകിതയായ പെൺകുട്ടി വിവരം മാതാവിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ…

Read More

ട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;

കൊട്ടാരക്കര: പാലരുവി എക്സ്പ്രസ് ട്രെയിനിൽ ആറു വയസ്സുകാരിക്ക് നേരെ നടന്ന പീഡനശ്രമം സഹയാത്രികയുടെ ഇടപെടലിൽ പരാജയപ്പെട്ടു. പ്രതിയായ കൊല്ലം അയത്തിൽ സ്വദേശി എ. സാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണ (36) നടത്തിയ ധീരമായ ഇടപെടലാണ് കുരുന്നിന് തുണയായത്. മാതൃദിനത്തിൽ നാടിന്റെ അഭിമാനമായി മാറിയ വീണ, സമാനമായ സാഹചര്യങ്ങളിൽ മുൻപും കുറ്റവാളികളെ പിടികൂടാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെ കൊട്ടാരക്കരയിൽ നിന്ന് ട്രെയിൻ കയറിയ വീണയും മാതാവും സഞ്ചരിച്ചിരുന്ന ജനറൽ കോച്ചിലായിരുന്നു സംഭവം. ട്രെയിനിന്റെ തറയിൽ മുത്തച്ഛനൊപ്പം…

Read More

ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ ബിറ്റ്‌കോയിൻ കുംഭകോണക്കേസിൽ കുപ്രസിദ്ധ ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീക്കിയെയും (Sriki) രണ്ട് കൂട്ടാളികളെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ശ്രീക്കിയെ കൂടാതെ റോബിൻ ഖണ്ഡേൽവാൾ, സുനിഷ് ഹെഗ്ഡെ എന്നിവരെയാണ് ശനിയാഴ്ച കോടതി 10 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വസതിയിൽ നിന്നാണ് കേന്ദ്ര ഏജൻസി ശ്രീക്കിയെ കസ്റ്റഡിയിലെടുത്തത്. ദേശീയ-അന്തർദ്ദേശീയ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക തുടങ്ങിയ നിരവധി കേസുകൾ ശ്രീക്കിയുടെ…

Read More

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

ബെംഗളൂരു: സിലിക്കൺ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി പോലീസ് വകുപ്പ് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവില്ലാത്തത് നഗരത്തെ ഭീതിയിലാഴ്ത്തുന്നു. ദേശീയ കുറ്റകൃത്യ റെക്കോർഡ് ബ്യൂറോ (NCRB) പുറത്തുവിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ പ്രധാന 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. പട്ടികയിൽ ഡൽഹിയും മുംബൈയുമാണ് മറ്റ് രണ്ട് സ്ഥാനങ്ങളിൽ. 2023-നെ അപേക്ഷിച്ച് മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും, അതിക്രമങ്ങളുടെ തീവ്രതയിൽ മാറ്റമില്ലാത്തത് ഗൗരവകരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. ബലാത്സംഗ കേസുകൾ: ബെംഗളൂരുവിൽ…

Read More

ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമക്കേസിലെ പ്രധാന പ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവർക്കെതിരെ നിലവിലുള്ളത്. അറസ്റ്റ് ഒഴിവാക്കാനായി താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ നാസിക് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഛത്രപതി സാംബാജി നഗറിലെ നരേഗാവിലുള്ള…

Read More

സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ അണ്ടർ കവർ ഓപ്പറേഷൻ. ഹൈദരാബാദ് മൽകജ്ഗിരി പോലീസ് കമ്മിഷണർ വി. സുമതിയാണ് സാധാരണ യാത്രക്കാരിയുടെ വേഷത്തിൽ അർധരാത്രി ബസ് സ്റ്റോപ്പിലെത്തി പരിശോധന നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനിടെ നടുക്കുന്ന അനുഭവങ്ങളാണ് ഉദ്യോഗസ്ഥയ്ക്കുണ്ടായത്. ദിൽസുഖ്‌നഗറിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ പുലർച്ചെ 12:30 മുതൽ 3:30 വരെയായിരുന്നു കമ്മിഷണറുടെ പരിശോധന. സാധാരണ വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സുമതിയെ ഈ സമയത്തിനിടെ 40-ഓളം പുരുഷന്മാരാണ് ലൈംഗികോദ്ദേശത്തോടെ സമീപിച്ചത്. “ഒപ്പം വരുന്നോ” എന്ന് ചോദിച്ചും അശ്ലീല…

Read More

ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ

ബെം​ഗളൂരു : നഗരത്തിലെ തെരുവുനായ ഷെൽട്ടറിൽ മലയാളി യുവതി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ഷെൽട്ടർ ഉടമ ദീപക് കൃഷ്ണൻ പിടിയിലായി. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂർ വാടാനപ്പിള്ളി സ്വദേശി സുനിതയാണ് (42) അതിക്രൂരമായ മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. ബംഗളൂരുവിൽ ദീപക് കൃഷ്ണൻ നടത്തിവന്നിരുന്ന തെരുവുനായ ഷെൽട്ടർ ഹോമിലെ ജീവനക്കാരിയായിരുന്നു സുനിത. കഴിഞ്ഞ മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെൽട്ടറിലെ മറ്റ് രണ്ട് വനിതാ ജീവനക്കാർക്കൊപ്പം ജോലി ചെയ്തിരുന്ന സുനിതയെ ദീപക് കൃഷ്ണൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇത്…

Read More